മൊബൈൽ കട കുത്തിത്തുറന്ന് ഫോണുകളും പണവും കവർന്നു

പടം ഓയൂർ: പൂയപ്പള്ളി ജങ്ഷനിൽ മൊബൈൽ കട കുത്തിത്തുറന്ന് ഏഴു സ്മാർട്ട് ഫോണുകളും 15,000 രൂപയും കവർന്നു. പൂയപ്പള്ളി ചാവടിയിൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ആൽഫാ മൊബൈൽസിലാണ് മോഷണം നടന്നത്. ഞായറാഴ്​ച രാത്രിയിലായിരുന്നു സംഭവം. നല്ലില സ്വദേശി ആശിഷ് ലൂക്കോസും സുഹൃത്ത് സിജോയും ചേർന്ന് നടത്തുന്നതാണ്​ കട. ഷട്ടറി​ൻെറ പൂട്ടുകൾ പൊളിച്ച് അകത്തുകടന്ന മോഷ്​ടാക്കൾ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും സ്മാർട്ട് ഫോണുകളും അപഹരിച്ചു. 10 കീപാടുകൾ, ഹെഡ്സെറ്റുകൾ, ചാർജറുകൾ, ബ്ലുടൂത്ത് ഹെഡ്​സെറ്റുകൾ എന്നിവ ഉൾപ്പെടെ 1,20,000 രൂപയുടെ സാധനങ്ങളാണ്​ കവർന്നത്​. കൊല്ലത്തുനിന്ന്​ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. പൂയപ്പള്ളി സി.ഐ. രാജേഷ് കുമാർ, എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണമാരംഭിച്ചു. പടം: പൂയപ്പള്ളി ജങ്ഷനിൽ മോഷണം നടന്ന മൊബൈൽ കടയിൽ പൊലീസ് തെളിവെടുപ്പ് നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.