ഇടറോഡ് തകർന്നു

അഞ്ചൽ: അടുത്തിടെ നിർമാണം പൂർത്തിയാക്കിയ തടിക്കാട്-വെഞ്ചേമ്പ് റോഡിൽ കാഞ്ഞിരത്തറ ഭാഗത്തെ ഇടറോഡിലേക്ക് പോകുന്ന ഭാഗം തകർന്നു. റോഡിന് സമാന്തരമായൊഴുകുന്ന തോടിന് കുറുകെ നിർമിച്ച കലുങ്കിലേക്ക് കയറുന്ന മണ്ണ് ഒലിച്ചുപോയി വലിയ കുഴികൾ രൂപപ്പെട്ടു. വാഹനങ്ങൾക്ക് കയറാൻ പറ്റാത്ത സാഹചര്യമാണ്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടും. 19 കോടി രൂപ അടങ്കലിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമിച്ച റോഡി​ൻെറ ഉദ്ഘാടനം നടന്നത് അടുത്തിടെയാണ്. തടിക്കാട്ടിൽനിന്ന് വെഞ്ചേമ്പ് വരെയുള്ള മൂന്നു കിലോമീറ്റർ ദൂരം നിലം നികത്തി രണ്ടു മീറ്റർ ഉയരത്തിലാണ് റോഡ് നിർമിച്ചത്. പാടങ്ങളിൽ ഇറങ്ങാൻ റാമ്പും സ്​റ്റെപ്പും നിർമിച്ചുനൽകുമെന്ന് അധികൃതരും കരാറുകാരും നാട്ടുകാർക്ക് വാക്ക് നൽകിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞതോടെ കരാറുകാരൻ പണി തീർത്ത് പോയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.