യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാക്കൾ അറസ്​റ്റിൽ

ചിത്രം- ചാത്തന്നൂർ: മദ്യലഹരിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാക്കളെ പൊലീസ്​ പിടികൂടി. കല്ലുവാതുക്കൽ വരിഞ്ഞം അടുതല ലേഖ മന്ദിരത്തിൽ സേതു (36), കല്ലുവാതുക്കൽ മേവനക്കോണം ആഴത്ത് വീട്ടിൽ അനീഷ് (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ആറിന് രാത്രി ചാത്തന്നൂർ ചേനമത്ത് അമ്പലത്തിന് സമീപമുള്ള സുഹൃത്തി​ൻെറ വീട്ടിലെത്തിയ നെടുങ്ങോലം സ്വദേശിയായ സംഗീത് പിള്ളയെയാണ് ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്​ഥലത്തിരുന്ന്​ മദ്യപിക്കുന്ന പ്രതികളെ കണ്ട് പിന്തിരിഞ്ഞ് പോകാൻ ശ്രമിച്ച യുവാവിനെ ഇവർ മദ്യലഹരിയിൽ അസഭ്യം വിളിച്ചു. ഇതിനെ ചോദ്യംചെയ്ത യുവാവുമായി വാക്കേറ്റമുണ്ടാകുകയും തർക്കത്തിനൊടുവിൽ ഇവർ കൈവശമിരുന്ന ബിയർകുപ്പികൾ ഉപയോഗിച്ച് യുവാവി​ൻെറ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്ന കമ്പി ഉപയോഗിച്ച് യുവാവി​ൻെറ നെഞ്ചിൽ കുത്തി. ഇയാൾ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമികളെ ഈറാൻവിള നിന്നാണ്​ പൊലീസ്​ പിടികൂടിയത്​. ചാത്തന്നൂർ ഇൻസ്​പെക്ടർ ജസ്​റ്റിൻ ജോണി​ൻെറ നേതൃത്വത്തിൽ എസ്​.ഐ ആശ വി. രേഖ, എ.എസ്​.ഐമാരായ ബിജു, സുജിത്ത്, സി.പി.ഒ രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ്​ ചെയ്​തു. ചിത്രം- യുവതിയെ അപമാനിച്ച യുവാവ് അറസ്​റ്റിൽ അഞ്ചാലുംമൂട്: മാതാവിനെ അസഭ്യം വിളിക്കുന്നത് ചോദ്യംചെയ്ത യുവതിയെ ആക്രമിച്ച് അപമാനിച്ച യുവാവ് പൊലീസ്​ പിടിയിലായി. തൃക്കരുവ ഞാറയ്ക്കൽ റാഹലത്ത് വടക്കതിൽ സനൂജ് (40) ആണ് പിടിയിലായത്. കൊല്ലം നഗരത്തിൽ താമസിക്കുന്ന യുവതിയുടെ മാതാവി​ൻെറ പേരിലുള്ള വീട്ടിലാണ് ഇയാൾ വാടകക്ക്​ താമസിക്കുന്നത്. ഇയാൾ നിരന്തരം അയൽവാസികളെ ശല്യംചെയ്തതിനെ തുടർന്ന് അവർ വീട്ടുടമയോട് പരാതി പറഞ്ഞു. ഇതിനെ സംബന്ധിച്ച് സംസാരിക്കുന്നതിനാണ് യുവതിയെയും കൂട്ടി മാതാവ് അവരുടെ വീട്ടിൽ എത്തിയത്. പ്രകോപിതനായ യുവാവ് യുവതിയെ മുടിക്ക് പിടിച്ച് തറയിലിട്ട് ദേഹോപദ്രവം ഏൽപിക്കുകയും വസ്​ത്രം വലിച്ചുകീറുകയും ചെയ്തു. അഞ്ചാലുംമൂട് ഇൻസ്​പെക്ടർ സി. ദേവരാജ​ൻെറ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർമാരായ ബി. ശ്യാം, എം. ഷബ്ന, എൻ. സിറാജുദ്ദീൻ, എ.എസ്​.ഐ രാജേഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ്​ ചെയ്തു. ചിത്രം- ധനകാര്യ സ്​ഥാപനത്തിൽ മോഷണം; യുവാവ് പിടിയിൽ കൊല്ലം: ആശ്രാമത്തുള്ള സ്വകാര്യ ധനകാര്യ സ്​ഥാപനത്തി​ൻെറ പൂട്ടുപൊളിച്ച് മോഷണം നടത്തിയ യുവാവ് പൊലീസ്​ പിടിയിലായി. നെടുമങ്ങാട് നഗരികുന്ന് എന്ന സ്​ഥലത്ത് ചിറത്തലയ്ക്കൽ പുത്തൻ വീട്ടിൽ ഗോപു (38, വാൾ ഗോപു) ആണ് പൊലീസ്​ പിടിയിലായത്. കഴിഞ്ഞ ജൂണിൽ ഇയാൾ ആശ്രാമത്തുള്ള ധനകാര്യ സ്​ഥാപനത്തി​ൻെറ മുൻവശത്തെ വാതിലി​ൻെറ പൂട്ട് കുത്തിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. സ്​ഥാപനത്തിൽ ഏർപ്പെടുത്തിയിരുന്ന അധിക സുരക്ഷ സംവിധാനംമൂലം മോഷണം നടന്നില്ല. തുടർന്ന് മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന 12000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്​ടിക്കുകയായിരുന്നു. കൊല്ലം ഈസ്​റ്റ്​ ഇൻസ്​പെക്ടർ രതീഷ് ആറി​ൻെറ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർമാരായ രതീഷ്കുമാർ ആർ, സുരേഷ്കുമാർ, സി.പി.ഒ രമേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.