ചിത്രം- കരുനാഗപ്പള്ളി: ലോക പ്രമേഹ ദിനത്തോടനുന്ധിച്ച് കാഴ്ച ചാരിറ്റബിൾ സൊസൈറ്റിയും കുറ്റിവട്ടം അവസെന്ന ക്ലിനിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ പ്രമേഹ മെഡിക്കൽ ക്യാമ്പിൻെറ പ്രചാരണാർഥവും ബോധവത്കരണത്തിൻെറ ഭാഗമായും . കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമവും നിർവഹിച്ചു. കാഴ്ച ചാരിറ്റബിൾ സൊസൈറ്റി ജോയൻറ് സെക്രട്ടറി യു. കണ്ണൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഷിഹാൻ ബഷി, മുംതാസ്, ഷബീർ റൂഷാ പി. കുമാർ, വൈ. സാജിദ്, ആർ. റംഷ, റാഷിദ് വാലേൽ എന്നിവർ സംസാരിച്ചു. പവർ ഓഫ് പെടൽസ് എന്ന യുവ സൈക്ലിങ് കൂട്ടായ്മയാണ് സൈക്ലത്തോണിൽ പങ്കെടുത്തത്. പുതിയകാവ് ജങ്ഷനിൽനിന്ന് ആരംഭിച്ച സൈക്കിൾ റാലി തേവലക്കര വഴി ടൈറ്റാനിയം ജങ്ഷനിൽ സമാപിച്ചു. ഞായർ, തിങ്കൾ ദിനങ്ങളിലാണ് സൗജന്യ ക്യാമ്പ് നടക്കുന്നത്. പ്രമേഹ രോഗികളുടെ പാദങ്ങളിലെ ഞരമ്പ് പരിശോധന, കാഴ്ച പരിശോധന, ബ്ലഡ് ഷുഗർ ടെസ്റ്റ്, ബി.പി ചെക്ക്, ഡോക്ടർ കൺസൾട്ടെഷൻ എന്നിവ സൗജന്യമായി ചെയ്യാനാകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മറ്റ് രക്ത പരിശോധനകൾ മിതമായ നിരക്കിലും ചെയ്യാനാകും. പ്രമേഹരോഗിയുടെ ഒരു ദിവസത്തെ ഭക്ഷണക്രമം അറിയാൻ ഡൈറ്റീഷ്യൻെറ സേവനവും ലഭിക്കും. പരിശീലന ക്യാമ്പ് കൊല്ലം: സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ മദ്റസ അധ്യാപകർ പരിശീലന ക്യാമ്പ് സമാപിച്ചു. ഖാദിരിയ്യ മജ്ലിസ് ഹാളിൽ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി നൂറുദ്ദീൻ മഹ്ളരി ഉദ്ഘാടനം ചെയ്തു. െട്രയിനിങ് വിഭാഗം ചെയർമാൻ സദഖത്തുള്ള തങ്ങൾ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.