ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവം; ഓൺലൈൻ ചാനലിനെതിരെ കേസ്

ചവറ: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ദൃശ്യങ്ങൾ സ്വകാര്യ ഓൺലൈൻ ചാനലിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ചാനൽ ചെയർമാനും അവതാരകനുമെതിരെ ജുവനൈൽ ജസ്​റ്റിസ് ആക്ട് പ്രകാരം ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തു. കുട്ടിയുടെ പിതാവ് ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതി മുഖേന നൽകിയ പരാതിയെ തുടർന്ന് കോടതിയുടെ നിർദേശപ്രകാരമാണ് പൊലീസ് നടപടി. പരാതിക്കാര​ൻെറ ബന്ധുവി​ൻെറ മരണവുമായി ബന്ധപ്പെട്ട് നൽകിയ വാർത്തകൾക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വ്യക്തിത്വം വെളിവാക്കുന്ന ദൃശ്യങ്ങൾ രക്ഷാകർത്താവി​ൻെറ അറിവോ സമ്മതമോ കൂടാതെ പ്രചരിപ്പിച്ച സംഭവത്തിലാണ് കേസ് രജിസ്​റ്റർ ചെയ്തതെന്ന് തെക്കുംഭാഗം എസ്.ഐ സുജാതൻ പിള്ള പറഞ്ഞു. രാഷ്​ട്രീയ വിശദീകരണ യോഗം ചവറ: പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക്​ താങ്ങായി കൂടെ നിൽക്കുന്നവരാകണം ഭരണാധികാരികളും ജനപ്രതിനിധികളുമെന്ന് മുല്ലക്കര രത്നാകരൻ പറഞ്ഞു. തേവലക്കര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന രാഷ്​ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തേവലക്കര പഞ്ചായത്ത് എൽ.ഡി.എഫ് കൺവീനർ ടി.എ. തങ്ങൾ അധ്യക്ഷത വഹിച്ചു, വി. മധു, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വരദരാജൻ, സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം ഐ. ഷിഹാബ്, സി.പി.എം ചവറ ഏരിയാ സെക്രട്ടറി ആർ. രവീന്ദ്രൻ, അഡ്വ. പി.ബി. ശിവൻ, ജി. മുരളീധരൻ, രാമചന്ദ്രൻ പിള്ള, തേവലക്കര ബാദുഷ, സ്ഥാനാർഥി കല്ലുമന ബി. രാജീവൻ പിള്ള എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.