കൊല്ലം: കൊട്ടാരക്കര മൈലത്തിന് സമീപമുള്ള വൃദ്ധസദനത്തിലെ അന്തേവാസിയെ സ്ഥാപന മാനേജർ മർദിച്ചെന്ന പരാതി ജില്ല പൊലീസ് മേധാവി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കമീഷൻ സ്വമേധയാണ് ഇടപെട്ടത്. സി.പി.എം ഏരിയ സമ്മേളനം അഞ്ചൽ: സി.പി.എം അഞ്ചൽ ഏരിയ സമ്മേളനം ശനിയാഴ്ച ആരംഭിക്കും. അഞ്ചൽ മമ്പുഴ ഓഡിറ്റോറിയത്തിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിൽ വിവിധ ലോക്കൽ കമ്മിറ്റികളിൽനിന്നായി നൂറ്റി അമ്പതോളം പ്രതിനിധികളും നേതാക്കളും പങ്കെടുക്കും. തടിക്കാട്, തഴമേൽ എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവന്ന കൊടിമരം, പതാക എന്നിവ സമ്മേളനസ്ഥലത്ത് നേതാക്കൾ ഏറ്റുവാങ്ങി. ചിത്രം- ഏരൂരിൽ സാമൂഹിക പഠനകേന്ദ്രത്തിൻെറ നിർമാണം ആരംഭിച്ചു അഞ്ചൽ: ഏരൂർ പഞ്ചായത്തിലെ പാണയം ഐ.എച്ച്.ഡി.പി കോളനിയിൽ ആരംഭിക്കുന്ന സാമൂഹിക പന്മന കേന്ദ്രത്തിൻെറ നിർമാണോദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ടി. അജയൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് ചിന്നു വിനോദ്, ബ്ലോക്ക് പഞ്ചായത്തംഗം ശോഭ, അംഗങ്ങളായ രാജി, ജി. അജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.