ഗ്രാമപഞ്ചായത്ത് ഹാളിൽ വിളിച്ചുചേർത്ത ആലോചനയോഗത്തിൽ ചില പാർട്ടി നേതാക്കൾ പങ്കെടുത്തില്ല കുളത്തൂപ്പുഴ: പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളും തോരണങ്ങളും നീക്കംചെയ്യണമെന്ന ഹൈകോടതി കർശന നിർദേശം നിലനിൽക്കെ ഗ്രാമപ്രദേശങ്ങളിൽ നടപടി ഇഴഞ്ഞുനീങ്ങുന്നു. കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും എല്ലാ കവലകളിലും മിക്ക പാർട്ടികളുടെയും കൊടിമരങ്ങളും അനുബന്ധ നിർമാണങ്ങളും നിലവിലുണ്ട്. പാതയോരത്ത് സ്ഥാപിച്ച കൊടിമരങ്ങളും മറ്റും അടിയന്തരമായി നീക്കംചെയ്യണമെന്ന് സർക്കാറിനോട് ഹൈകോടതി ഉത്തരവ് നൽകിയതിൻെറ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നീക്കംചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഉദ്യാഗസ്ഥ തലത്തിൽ നടക്കുന്നുണ്ടെങ്കിലും നേതാക്കൾ വേണ്ടത്ര സഹകരണം നൽകുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ വിളിച്ചുചേർത്ത ആലോചനയോഗത്തിൽ ചില രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തില്ല. അതിനാൽ തന്നെ കൊടിമരങ്ങൾ നീക്കംചെയ്യുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.