കൊല്ലം: സംസ്ഥാന സർക്കാറിൻെറ നയങ്ങൾക്കെതിരെ ബി.എം.എസ് ജില്ല കമ്മിറ്റി വെള്ളിയാഴ്ച കൊല്ലം ചിന്നക്കടയിൽ യും പൊതുയോഗവും സംഘടിപ്പിക്കും. ഇന്ധനവിലയിൽ സംസ്ഥാനം നികുതി കുറയ്ക്കുക, പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച് നടത്തുന്ന യോഗം ബി.എം.എസ് സംസ്ഥാന സെക്രട്ടറി സി.ജി ഗോപകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല ഭാരവാഹികളായ എസ്. വാരിജാക്ഷൻ, പരിമണം ശശി, ടി. രാജേന്ദ്രൻപിള്ള, കെ. ശിവരാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിജയത്തിനുപിന്നിൽ ഒറ്റക്കെട്ടായ പ്രവർത്തനം കൊല്ലം: തദ്ദേശ ഉപെതരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തിനുപിന്നിൽ കോൺഗ്രസിൻെറയും യു.ഡി.എഫിൻെറയും ഒറ്റക്കെട്ടായുള്ള പ്രവർത്തനമാണെന്നും സംസ്ഥാന സർക്കാറിൻെറ ജനവിരുദ്ധ നടപടികൾെക്കതിരെയുള്ള വിജയമായി ഇതിനെ കാണാമെന്നും ഡി.സി.സി പ്രസിഡൻറ് പി. രാജേന്ദ്രപ്രസാദ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.