കടയ്ക്കൽ: വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗത്തിേൻറയും ട്രസ്റ്റിൻെറയും ജനറൽ സെക്രട്ടറി ആയതിറെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ജീവകാരുണ്യ പദ്ധതി പ്രകാരം വീട് വെച്ച് നൽകും. ചിതറ എസ്.എൻ എച്ച്. എസിലെ അധ്യാപകരും ജീവനക്കാരും ചേർന്ന് കടയ്ക്കൽ യൂനിയൻ സംഭാവന ചെയ്ത അഞ്ച് സൻെറ് സ്ഥലത്ത് വിദ്യാർഥിക്ക് നിർമിച്ചുനൽകുന്ന വീടിൻെറ തറക്കല്ലിടീൽ യോഗം കൗൺസിലറും സ്കൂൾ ലോക്കൽ മാനേജരുമായ പച്ചയിൽ സന്ദീപ് നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു ബാലകൃഷ്ണൻ, പ്രഥമാധ്യാപിക മായ, കടയ്ക്കൽ യൂനിയൻ പ്രസിഡൻറ് ചന്ദ്രബോസ്, പി.ടി.എ പ്രസിഡൻറ് സാംബശിവൻ തുടങ്ങിയവർ പങ്കെടുത്തു. ഇട്ടിവയിൽ കുടുംബശ്രീ 'ഷോപ്പി' തുടങ്ങി കടയ്ക്കൽ: ജില്ലയിലെ ആദ്യ കുടുംബശ്രീ സംരംഭമായ 'ഷോപ്പി' ഇട്ടിവ പഞ്ചായത്തിൽ മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ വാർഷികാഘോഷത്തോടനുബന്ധിച്ച് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ചതാണ് ഷോപ്പി. ഓക്സിലറി ഗ്രൂപ്പുകളുടെ സർട്ടിഫിക്കറ്റ് വിതരണം, ബഡ്സ് സ്കൂൾ നോട്ട് ബുക്ക് നിർമാണ യൂനിറ്റിൻെറ ആദ്യവിൽപന, സംരഭ യൂനിറ്റുകൾക്ക് സി.ഇ.എഫ് ലോൺ വിതരണം, സ്നേഹ നിധി ഫണ്ട് വിതരണം, മുൻ സി.ഡി.എസ് ചെയർപേഴ്സൺമാരെ ആദരിക്കൽ, മാച്ചിങ് ഗ്രാൻറ് വിതരണം, പ്രവാസി ഭദ്രത ലോൺ വിതരണം, കരുതൽ കാമ്പയിൻ കിറ്റ് വിതരണം എന്നിവയും നടത്തി. കുടുംബശ്രീ ഗ്രൂപ്പുകളിൽ നിന്ന് സമാഹരിച്ച രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് മന്ത്രിക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡൻറ് സി. അമൃത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതികാ വിദ്യാധരൻ, സ്ഥിരം സമിതി അധ്യക്ഷൻ ജി. ദിനേശ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി. ഗിരിജമ്മ, ബി. ബൈജു, മോളി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. നൗഷാദ്, പ്രിയാകുമാരി, സി.ഡി.എസ് ചെയർപേഴ്സൺ ജസീല നിസാം, ജില്ല മിഷൻ കോ-ഓഡിനേറ്റർ വി.ആർ. അജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.