Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവീട്​ നിർമിച്ചുനൽകും

വീട്​ നിർമിച്ചുനൽകും

text_fields
bookmark_border
കടയ്ക്കൽ: വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗത്തി​േൻറയും ട്രസ്​റ്റി​​ൻെറയും ജനറൽ സെക്രട്ടറി ആയതി​റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ജീവകാരുണ്യ പദ്ധതി പ്രകാരം വീട് വെച്ച് നൽകും. ചിതറ എസ്.എൻ എച്ച്. എസിലെ അധ്യാപകരും ജീവനക്കാരും ചേർന്ന് കടയ്ക്കൽ യൂനിയൻ സംഭാവന ചെയ്ത അഞ്ച് സൻെറ്​ സ്ഥലത്ത് വിദ്യാർഥിക്ക് നിർമിച്ചുനൽകുന്ന വീടി​ൻെറ തറക്കല്ലിടീൽ യോഗം കൗൺസിലറും സ്കൂൾ ലോക്കൽ മാനേജരുമായ പച്ചയിൽ സന്ദീപ് നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു ബാലകൃഷ്ണൻ, പ്രഥമാധ്യാപിക മായ, കടയ്ക്കൽ യൂനിയൻ പ്രസിഡൻറ്​ ചന്ദ്രബോസ്, പി.ടി.എ പ്രസിഡൻറ് സാംബശിവൻ തുടങ്ങിയവർ പങ്കെടുത്തു. ഇട്ടിവയിൽ കുടുംബശ്രീ 'ഷോപ്പി' തുടങ്ങി കടയ്ക്കൽ: ജില്ലയിലെ ആദ്യ കുടുംബശ്രീ സംരംഭമായ 'ഷോപ്പി' ഇട്ടിവ പഞ്ചായത്തിൽ മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ വാർഷികാഘോഷത്തോടനുബന്ധിച്ച് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ചതാണ് ഷോപ്പി. ഓക്സിലറി ഗ്രൂപ്പുകളുടെ സർട്ടിഫിക്കറ്റ് വിതരണം, ബഡ്സ് സ്കൂൾ നോട്ട് ബുക്ക് നിർമാണ യൂനിറ്റി​ൻെറ ആദ്യവിൽപന, സംരഭ യൂനിറ്റുകൾക്ക് സി.ഇ.എഫ് ലോൺ വിതരണം, സ്നേഹ നിധി ഫണ്ട് വിതരണം, മുൻ സി.ഡി.എസ് ചെയർപേഴ്സൺമാരെ ആദരിക്കൽ, മാച്ചിങ്​ ഗ്രാൻറ്​ വിതരണം, പ്രവാസി ഭദ്രത ലോൺ വിതരണം, കരുതൽ കാമ്പയിൻ കിറ്റ് വിതരണം എന്നിവയും നടത്തി. കുടുംബശ്രീ ഗ്രൂപ്പുകളിൽ നിന്ന്​ സമാഹരിച്ച രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് മന്ത്രിക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡൻറ്​ സി. അമൃത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ലതികാ വിദ്യാധരൻ, സ്ഥിരം സമിതി അധ്യക്ഷൻ ജി. ദിനേശ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ബി. ഗിരിജമ്മ, ബി. ബൈജു, മോളി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. നൗഷാദ്, പ്രിയാകുമാരി, സി.ഡി.എസ് ചെയർപേഴ്സൺ ജസീല നിസാം, ജില്ല മിഷൻ കോ-ഓഡിനേറ്റർ വി.ആർ. അജു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story