കുണ്ടറ: കേരള ചിത്രകല പരിഷത്ത് സംസ്ഥാന ചിത്രകല ക്യാമ്പ് 'പ്രകൃതി 2022' കൊല്ലം പള്ളിമൺ എം.വി. ദേവൻ കലാഗ്രാമത്തിൽ നടക്കും. ജനുവരി 29, 30 തീയതികളിൽ നടക്കുന്ന ക്യാമ്പിൻെറ സ്വാഗതസംഘം രൂപവത്കരിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറും, ജില്ല പ്രസിഡൻറുമായ ബൈജു പുനുക്കൊന്നൂർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പ്രജു, ചിത്രകാരൻ ശൈലേന്ദ്രബാബു എന്നിവർ സംസാരിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ ചെയർമാനും, സുരേഷ് സിദ്ധാർഥ കൺവീനറുമായി 151 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. കേരള ചിത്രകല പരിഷത് സംസ്ഥാന ക്യാമ്പിൻെറ സ്വാഗതസംഘ രൂപവത്കരണ യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.