അനധികൃത നിർമാണം തടഞ്ഞു

ശാസ്താംകോട്ട : ചക്കുവള്ളി ജങ്ഷനിൽ ഓടക്ക്​ മുകളിലൂടെ സ്വകാര്യവ്യക്തി നടത്തിയ . വെള്ളക്കെട്ട് ഒഴിവാക്കാൻ വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ഓടയാണ് നികത്താൻ ശ്രമം നടന്നത്. ചക്കുവള്ളി മാർക്കറ്റിലെ മലിനജലം ഉൾപ്പെടെ ജങ്​ഷനിൽ കെട്ടിക്കിടക്കുന്ന വെള്ളക്കെട്ട് ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് പി.ഡബ്ല്യൂ.ഡി, റവന്യൂ അധികൃതർ ഓട നിർമിച്ചത്. ഓടയും ഇതിനോട് ചേർന്ന ഭൂമിയും കെട്ടിമറച്ചാണ് കെട്ടിട നിർമാണം ആരംഭിച്ചത്. ചക്കുവള്ളി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ അനധികൃത നിർമാണം തടയുകയായിരുന്നു. സമിതിയുടെ പരാതി നൽകിയതി​ൻെറ അടിസ്ഥാനത്തിൽ ശൂരനാട് തെക്ക് പഞ്ചായത്ത്‌ സ്​റ്റോപ് മെമ്മോ നൽകി. സ്​റ്റോപ് മെമ്മോ നിലനിൽക്കെ കടയുടമ വീണ്ടും നിർമാണം ആരംഭിച്ചു. തുടർന്ന് സമിതി പ്രവർത്തകർ തടയുകയായിരുന്നു. പിന്നീട് ശൂരനാട് പൊലീസ് സ്ഥലത്തെത്തി നിർമാണം നിർത്തിവെക്കാൻ നിർദേശം നൽകി. സമിതി കൺവീനർ നിസാം മൂലത്തറ, അർത്തിയിൽ സമീർ, കിണറുവിള നാസർ, രേണുകുമാർ, എച്ച്. നസീർ, തോപ്പിൽ ജമാൽ, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണം തടഞ്ഞത്. Photo:ചക്കുവള്ളിയിൽ സ്വകാര്യവ്യക്തി നികത്താൻ ശ്രമിച്ച ഓട

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.