പനംമ്പറ്റ പാതയില്‍ സംരക്ഷണഭിത്തി നിര്‍മാണം ആരംഭിച്ചു

കുന്നിക്കോട്: പേപ്പർമിൽ-കുരിശുംമൂട് പാതയില്‍ പനമ്പറ്റ ബിവറേജസ് ഔട്ട്​ലെറ്റിന് സമീപത്തെ പാതയുടെ സംരക്ഷണഭിത്തി നിര്‍മാണം ആരംഭിച്ചു. ഗതാഗതം അപകടാവസ്ഥയിലായ ഭാഗത്ത് വാഹനങ്ങള്‍ മറിയുന്നത് പതിവായിരുന്നു. പൊതുമരാമത്ത് വകുപ്പ് ഫണ്ട് വിനിയോഗിച്ചാണ് സംരക്ഷണഭിത്തി നിര്‍മിക്കുന്നത്. കരിങ്കല്‍ ഭിത്തിയും ക്രാഷ് ബാരിയറും 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കും. രണ്ട് വലിയ വളവുകൾ തിരിയുന്ന വീതികുറഞ്ഞ സ്ഥലത്ത് ഒരുവശം താഴ്ചയാണ്. ഇറക്കമിറങ്ങി വളവ് തിരിയുന്ന വാഹനങ്ങൾ വേഗത്തിൽ കുഴിയിലേക്ക് വീഴാനുള്ള സാധ്യത കൂടുതലായിരുന്നു. റോഡിന്റെ ടാറിങ്ങിനോട് ചേര്‍ന്നാണ്​ കുഴി. ഇതിനാല്‍ തന്നെ ചെറിയ അശ്രദ്ധപോലും വലിയ അപകടത്തിന്​ വഴിവെക്കും. പുനലൂര്‍-പത്തനാപുരം പാതയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അന്യ സംസ്ഥാന ചരക്കുവാഹനങ്ങള്‍ വരെ ഇതുവഴിയാണ് കടന്നുപോകുന്നത്. രണ്ടുവര്‍ഷം മുമ്പാണ്​ ബി.എം.ബി.സി നിലവാരത്തില്‍ പാത പുതുക്കിനിര്‍മിച്ചത്. അന്ന് പാതക്ക്​ സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടും ഫലമുണ്ടായില്ല. രണ്ടുമാസത്തിനകം നിര്‍മാണം പൂര്‍ത്തിയാകും. പടം......പേപ്പർമിൽ-കുരിശുംമൂട് പാതയില്‍ പനമ്പറ്റ ബിവറേജസ് ഔട്ട്​ലെറ്റിന് സമീപത്തെ പാതയുടെ സംരക്ഷണഭിത്തി നിര്‍മാണം ആരംഭിച്ചപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.