പുനലൂർ: ആര്യങ്കാവിൽ ചന്ദനം മുറിച്ചുകടത്താനായി ഒളിപ്പിച്ച റെയിൽവേ ജീവനക്കാരനെ തെന്മല വനം റേേഞ്ചാഫിസർ ജയനും സംഘവും അറസ്റ്റ്ചെയ്തു. ആര്യങ്കാവിലെ റെയിൽവേ ട്രാക്മാൻ തെങ്കാശി ഇലഞ്ഞി കോവിൽ സ്ട്രീറ്റ് സ്വദേശി എം. ചിത്തായി (37) ആണ് പിടിയിലായത്. കൂട്ടുപ്രതിയും റെയിൽവ ജീവനക്കാരനുമായ തമിഴ്നാട് സ്വദേശി മുരുകൻ ഒളിവിലാണെന്ന് വനം അധികൃതർ പറഞ്ഞു. ആര്യങ്കാവ് റെയിൽവേ ക്വാർട്ടേഴസ് വളപ്പിലുണ്ടായിരുന്ന ചന്ദനമാണ് ഇരുവരും ചേർന്ന് അടുത്തിടെ മുറിച്ചത്. ഇത് ട്രെയിനിൽ കടത്തിക്കൊണ്ടുപോകാൻ പാകത്തിൽ തൊട്ടടുത്തുള്ള ഒരു പാലത്തിന് സമീപം ഒളിപ്പിക്കുകയായിരുന്നു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മോഷണം വനപാലകർ അറിയുന്നത്. ഈ മേഖലയിൽ റെയിൽവേ ട്രാക്കിന് ചേർന്ന നിരവധി ചന്ദനങ്ങൾ ഇത്തരത്തിൽ മുറിച്ച് ട്രെയിൻമാർഗം തമിഴ്നാട്ടിലേക്ക് കടത്തിയതായി സൂചന ലഭിച്ചതായും വനം അധികൃതർ പറഞ്ഞു. റോഡുമാർഗം കൊണ്ടുപോയാൽ വനം, പൊലീസ് ചെക്പോസ്റ്റുകൾ കടക്കേണ്ടതുള്ളതുകൊണ്ട് സുരക്ഷിമാർഗമായി ട്രെയിനിൽ കടത്തിയതെന്നാണ് കരുതുതുന്നത്. ഇത് സംബന്ധിച്ച് തുടരന്വേഷണം നടക്കും. പുനലൂർ വനം കോടതിയിൽ പ്രതിയെ ഹാജരാക്കി റിമാൻഡ് ചെയ്തു. (ചിത്രം ഈമെയിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.