ഓയൂർ: കൃഷി വകുപ്പിന്റെ ഓൺലൈൻ ഇൻഷുറൻസിനെതിരെ ഈ മാസം18ന് കരീപ്ര കൃഷിഭവന് മുന്നിൽ നെൽകർഷകർ കൂട്ട ധർണ നടത്തും. നയം മാറ്റിയില്ലെങ്കിൽ കൃഷിവകുപ്പ് ഡയറക്ടറുടെ ഓഫിസിന് മുന്നിലും ധർണ നടത്തുമെന്ന് കരീപ്ര തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലാ സമിതി സെക്രട്ടറി കരീപ്ര ബി. ചന്ദ്രശേഖരൻ പിള്ള അറിയിച്ചു. ഈ നയത്തിനെതിരെ മുഖ്യമന്ത്രി, കൃഷിമന്ത്രി, ധന മന്ത്രി, കൃഷി ഡയറക്ടർ എന്നിവർക്ക് ഏലാസമിതി നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.