പാൽ വില വർധന നടപ്പാക്കണം

കേരള മിൽക്ക് സൊസൈറ്റീസ്​ അസോസിയേഷൻ ധർണ കൊല്ലം: കാലിത്തീറ്റ വില വർധനമൂലം ജീവിതം ദുരിതപൂർണമായ ക്ഷീര കർഷകരെ സഹായിക്കാൻ അടിയന്തരമായി പാൽവില വർധിപ്പിക്കാനും കാലിത്തീറ്റ ഉൾപ്പടെയുള്ള ഉൽപാദനോപാദികൾ സബ്സിഡി നിരക്കിൽ വർഷം മുഴുവൻ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും കെ.സി. രാജൻ പറഞ്ഞു. കേരള മിൽക്ക് സൊസൈറ്റീസ്​ അസോസിയേഷൻ കൊല്ലം മിൽമ ഡെയറിക്ക് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂനിയൻ മുൻ ചെയർമാൻ കല്ലട രമേശ് അധ്യക്ഷത വഹിച്ചു. വേണു ഗോപാലക്കുറുപ്പ്, കെ. രാജശേഖരൻ, ഡി.സി.സി ജനറൽ സെക്രട്ടറി മുനമ്പത്ത് വഹാബ്, യൂസുഫ്, കളത്തിൽ ഗോപാലകൃഷ്ണൻ, എസ്. സുഭാഷ്, ഷിബു എസ്. തൊടിയൂർ, ബിജു ഫിലിപ്പ്, വി.ടി. സിബി, സജീവ്ബാബു, സമീർ യൂസഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.