കഞ്ചാവ് കടത്തുകേസിൽ യുവാവിന് നാല് വർഷം കഠിനതടവ്

കൊല്ലം: കഞ്ചാവ് കേസിൽ പ്രതിക്ക് കോടതി നാല് വർഷം കഠിനതടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കാതിരുന്നാൽ രണ്ടുമാസം കൂടി തടവ് അനുഭവിക്കാനും ഉത്തരവായി. തിരുവല്ല ഇരവിപേരൂർ നല്ലാട് തണ്ണിക്കാട്ടിൽ വീട്ടിൽ താമസിക്കുന്ന എം. രഞ്ജിത്തിനെ (29) ആണ് കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജ് റോയി വർഗീസ് ശിക്ഷിച്ചത്. വിൽപനക്കായി കഞ്ചാവ് കൈമാറിയ രണ്ടാം പ്രതി മയ്യനാട് ധവളക്കുഴി സുനാമി ഫ്ലാറ്റിൽ എ. ഹൈദർ ഫറൂഖിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. 2016 ഒക്ടോബർ 19നാണ് കേസിനാസ്പദമായ സംഭവം. കൊല്ലം എക്സൈസ് എൻഫോഴ്​സ്​മെന്‍റ്​ ആൻഡ്​ ആന്‍റി നാർകോട്ടിക് സ്​പെഷൽ സ്ക്വാഡാണ് 1.075 കി.ഗ്രാം കഞ്ചാവുമായി ഒന്നാം പ്രതി രഞ്ജിത്തിനെ പിടികൂടിയത്. ഹൈദർ ഫറൂഖ് കഞ്ചാവ് നൽകിയതെന്ന് വിവരം ലഭിച്ചതിനെതുടർന്ന് ഇയാളെ രണ്ടാം പ്രതിയാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.