അന്യായ ചോദ്യം ചെയ്യൽ അവസാനിപ്പിക്കണം -സോളിഡാരിറ്റി

കൊല്ലം: വെൽഫെയർ പാർട്ടി ഭൂസമരസമിതി സംസ്ഥാന കൺവീനറും മനുഷ്യാവകാശ പ്രവർത്തകനുമായ ഷെഫീഖ് കോഴിക്കോടിനെ കാരണമില്ലാതെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് പ്രത്യേക അന്വേഷണ സംഘമായ എ.ടി.എസ് മണിക്കൂറുകളോളം ചോദ്യം ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി ജില്ല സെക്രട്ടേറിയറ്റ്. നിരപരാധികളായ മുസ്​ലിം യുവാക്കളെ വ്യാജ കേസുകളിൽ കുടുക്കി തീവ്രവാദ മുദ്ര ചാർത്തുന്ന അന്വേഷണ ഏജൻസികളുടെ സ്ഥിരം തന്ത്രത്തിന്‍റെ ഭാഗമാണോ ഇതെന്ന്​ സംശയിക്കേണ്ടിയിരിക്കുന്നു. സാമൂഹിക പ്രവർത്തകർക്ക് നേരെ ഭരണകൂടവും പൊലീസും അന്വേഷണ ഏജൻസികളും നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം നടപടികളിൽനിന്ന് പിന്മാറണമെന്നും സോളിഡാരിറ്റി ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് എസ്. സലാഹുദ്ദീൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ. ഹാഷിം, ഡോ. തൻവീർ, ദിലീപ് സുഹൈൽ, അബുല്ലൈസ്, നജീബ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.