ഓച്ചിറ: കുട്ടികളെ വായനയുടെ ലോകത്തേക്കെത്തിക്കാന്‍ പുസ്തകക്കൂടൊരുക്കി പ്രയാര്‍ ആര്‍.വി.എസ്.എം.എച്ച്.എസ്.എസിലെ നാഷനല്‍ സര്‍വിസ് സ്‌കീം യൂനിറ്റ്. നാഷനല്‍ സർവിസ് സ്‌കീമിന്‍റെ 'അക്ഷരദീപം വായിച്ചു വളരാം' പദ്ധതിയുടെ ഭാഗമായാണ് പുസ്തകക്കൂട് സജ്ജീകരിച്ചത്. ഇരുന്നൂറിലധികം ബാലസാഹിത്യ കൃതികളാണ് പുസ്തകക്കൂടില്‍ ഒരുക്കിയിരിക്കുന്നത്. പുസ്തകങ്ങള്‍ എടുത്ത് വായിച്ച് കഴിഞ്ഞശേഷം തിരികെ വെക്കാവുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. പുസ്തകക്കൂടിന്‍റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ പ്രഫ. കെ. കൃഷ്ണപിള്ള നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ബി. ഹരിമോഹന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ ജയശ്രീ. ജി, പ്രഥമാധ്യാപിക പി. മായ, എല്‍.പി. എസ്. പ്രിന്‍സിപ്പൽ എൽ. ശ്രീലത, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എസ്. വിമല്‍ കുമാര്‍, കിരണ്‍ അരവിന്ദ്, എസ്. ശാരിക, നന്ദു, അതുല്‍ വിനയ്, അനുഷ്‌ക അനില്‍ കുമാര്‍, ലക്ഷ്മി കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.