ഇരവിപുരം: ദേശീയപാതയിൽ ഓടയുടെ തകർന്ന മേൽമൂടികൾ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയാറാകാത്തതിനെതിരെ പ്രതിഷേധം ശക്തം. മാടൻനട ജങ്ഷനിൽ കൊട്ടിയം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനടുത്താണ് ഓടയുടെ മേൽമൂടികൾ തകർന്നത്. ഓടയിൽ വീണ് വിദ്യാർഥികൾക്കടക്കം പരിക്കേറ്റിട്ടും അധികൃതർ കണ്ടമട്ടില്ല. അപകടങ്ങൾ പതിവായതോടെ ഇവിടെ നാട്ടുകാർ മരച്ചില്ലകൾ കുത്തിവെച്ച് അപകട മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വ്യാപാരികളും നാട്ടുകാരും പല തവണ അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാടൻനട യൂനിറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.