ദേശീയ ദ്വിദിന പണിമുടക്ക്: സംയുക്ത ട്രേഡ് യൂനിയന്‍ ജില്ല കണ്‍വെന്‍ഷന്‍

ചി​ത്രം - കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിച്ച്​ മാര്‍ച്ച് 28, 29 സംയുക്ത ട്രേഡ് യൂനിയന്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ദ്വിദിന പണിമുടക്കിന്‍റെ ഭാഗമായി ജില്ല സംയുക്ത ട്രേഡ് യൂനിയന്‍ കണ്‍വെന്‍ഷന്‍ ചേര്‍ന്നു. ഇ. കാസിം സ്മാരക ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡന്‍റ്​ എ.കെ ഹഫീസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ്​ ബി. തുളസീധരകുറുപ്പ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.സി വിജയന്‍, സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹന്‍, മുൻ എം.പി ചെങ്ങറ സുരേന്ദ്രന്‍, അഡ്വ പി. സജി, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ജി. ബാബു, യു.ടി.യു.സി ജില്ല സെക്രട്ടറി ടി.കെ. സുല്‍ഫി, ഇടവനശ്ശേരി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.