സി.പി.എമ്മിനെതിരെ ആ​രോപണവുമായി മണ്‍റോതുരുത്ത് പഞ്ചായത്ത് പ്രസിഡന്‍റ്​

കുണ്ടറ: സി.പി.എം തന്നെ വ്യക്തിപരമായി തേജോവധം ചെയുകയാണെന്ന ആരോപണവുമായി മണ്‍റോതുരുത്ത് പഞ്ചായത്ത് പ്രസിഡന്‍റ്​ മിനി സൂര്യകുമാര്‍. സി.പി.എമ്മിന്‍റെ ​േനതൃത്വത്തില്‍ പഞ്ചായത്തിലെ ഇടപെടല്‍ മൂലം വികസന പ്രവര്‍ത്തനങ്ങൾ നടത്താന്‍ കഴിയാത്ത സ്ഥിതിയാണെന്നും പഞ്ചായത്ത് പ്രസിഡന്‍റ്​ ആരോപിച്ചു. ഭര്‍ത്താവിനെയും മകനെയും ബന്ധുവിനെയും കള്ളക്കേസില്‍ കുടുക്കിയതായും തന്‍റെ ഓഫിസ് താഴിട്ട് പൂട്ടിയ സംഭവത്തില്‍ കിഴക്കേകലട പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് മിനി സൂര്യകുമാര്‍ കുണ്ടറയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.