ചിത്രം- അഞ്ചാലുംമൂട്: നാളികേര ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. കേരഗ്രാമം ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി മുളവന പേരയം പടപ്പക്കര റൂഫസ നിവിന്‍ (31) അഞ്ചാലുംമൂട് ഞാറയ്ക്കല്‍ ഭാഗത്ത് നിരവധി വീട്ടുകാരെയാണ് പറ്റിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡാണ് ഇയാള്‍ തട്ടിപ്പിനുപേയാഗിച്ചത്. തെങ്ങിന്‍റെ കീടബാധയകറ്റാന്‍ കേരഗ്രാമം പദ്ധതി പ്രകാരം വികസിപ്പിച്ച മരുന്ന് തെങ്ങ് ഒന്നിന് തളിക്കുന്നതിന് 200 രൂപയാണെന്നും പറഞ്ഞാണ് ഇയാള്‍ നാട്ടുകാരെ കബളിപ്പിച്ചത്. മരുന്ന് തളിക്കുന്നതില്‍ സംശയം തോന്നിയ പ്രദേശവാസിയും അഞ്ചാലുംമൂട് സ്‌റ്റേഷനിലെ എസ്.ഐയുമായ അനന്‍ബാബു കൂടുതല്‍ കാര്യങ്ങള്‍ തിരക്കിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നൽകാതെ വന്നതോടെ വിവരം അഞ്ചാലുംമൂട് പൊലീസില്‍ അറിയിക്കുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയതിനും നിലവാരമില്ലാത്ത വസ്തുക്കള്‍ നല്‍കി തട്ടിപ്പ് നടത്തിയതിനും അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. അഞ്ചാലുംമൂട് സി.ഐ സി. ദേവരാജന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്, അനന്‍ബാബു, ബാബുക്കുട്ടന്‍പിള്ള എ.എസ്.ഐ ഓമനക്കുട്ടന്‍, സി.പി.ഒമാരായ സുനില്‍ ലാസര്‍, മുഹമ്മദ് ഷാഫി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. വാടകവീട്ടില്‍നിന്ന് വീട്ടുസാധനങ്ങള്‍ മാറ്റിയതിലെ തര്‍ക്കം; യുവാവിനെ ആക്രമിച്ച സംഘത്തെ അറസ്റ്റ് ചെയ്തു കിളികൊല്ലൂര്‍: വാടകവീട്ടില്‍നിന്ന് വീട്ടുസാധനങ്ങള്‍ മാറ്റിയതിലെ തര്‍ക്കത്തെതുടര്‍ന്ന് യുവാവിനെ ആക്രമിച്ച സംഘം അറസ്റ്റിൽ. കൊറ്റങ്കര പേരൂര്‍ സ്വദേശികളായ വഞ്ചി മുക്കിന് സമീപം റംസി മന്‍സിലില്‍ നിയാസ് (നിഷാന്ത്, 32), പേരൂര്‍ കൊച്ച്കാവ് അമ്പലത്തിന് സമീപം ഭാസ്ക്കരവിലാസം വീട്ടില്‍ നിന്നും ഉമയനല്ലൂര്‍ അമ്പലത്തിന് സമീപം മനു ഭവനില്‍ മനു (42) എന്നിവരാണ് കിളികൊല്ലൂര്‍ പൊലീസിന്‍റെ പിടിയിലായത്. തട്ടാര്‍കോണം സ്വദേശിയായ സുനിലിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. സുനിലിന്‍റെ സുഹൃത്ത് ആമക്കോട് വാടകക്ക് താമസിക്കുന്ന വീട് ഒഴിഞ്ഞപ്പോള്‍ പ്രദേശത്തെ തൊഴിലാളികളുടെ സഹായത്തോടെ വീട്ട് സാധനങ്ങള്‍ മാറ്റിയിരുന്നു. സാധനങ്ങള്‍ മാറ്റുമ്പോള്‍ തങ്ങളെ വിളിച്ചില്ലെന്നാരോപിച്ചാണ് നിഷാനും മനുവും സുനിലിനെ ആക്രമിച്ചത്. കിളികൊല്ലൂര്‍ സി.ഐ വിനോദിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അനീഷ് എ.പി, സ്വാതി, സജി. എസ്, എ.എസ്.ഐ മാരായ ജിജു, സുനില്‍, പ്രകാശ് ചന്ദ്രന്‍ സി.പി.ഒമാരായ ഇമ്മാനുവല്‍, അജോ ജോസഫ്, സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.