ബസ് തടഞ്ഞ്​ ഡ്രൈവറെ ആക്രമിച്ച സംഭവം: ഒരാള്‍ കൂടി പിടിയില്‍

ഇരവിപുരം: കൊല്ലം-കണ്ണനല്ലൂര്‍ റൂട്ടില്‍ സർവിസ് നടത്തുന്ന സ്വകാര്യ ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ആക്രമിച്ച സംഘത്തിലെ ഒരാൾ കൂടി അറസ്​റ്റില്‍. കിളികൊല്ലൂര്‍ ചാമ്പക്കുളം നക്ഷത്രനഗര്‍ രാജേഷ് ഭവനത്തില്‍ രാജേഷ് (34) ആണ് ഇരവിപുരം പൊലീസിന്‍റെ പിടിയിലായത്. ഫെബ്രുവരി പത്തിന്​ ഇവര്‍ യാത്ര ചെയ്ത ഓട്ടോറിക്ഷക്ക് മുന്നില്‍ പോകുകയായിരുന്ന ബസ് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് ഡ്രൈവര്‍ മിഥുനെ ആക്രമിച്ചത്. തലക്കും കൈകളിലും ഗുരുതര പരിക്കേറ്റ ഡ്രൈവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കേസിലെ മറ്റൊരു ​പ്രതിയെ സംഭവദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ വി.വി അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ അരുണ്‍ഷാ, ജയകുമാര്‍, ഷാജി, എ.എസ്.ഐ സുരേഷ്, സി.പി.ഒമാരായ ദീപു, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.