റമദാൻ വിശേഷം

ഇടയത്താഴത്തിന്​ ഉണർത്തുന്ന അറവനമുട്ട്​ സംഘം ഓർമ കരുനാഗപ്പള്ളി: റമദാനിൽ പുലർച്ച മൂന്നിനു ശേഷം നോമ്പനുഷ്ഠിക്കാനുള്ളവരെ ഉണർത്താനും ഇടയത്താഴ സമയമറിയിച്ചു കൊണ്ടുമെത്തുന്ന അറവനമുട്ട് സംഘം ഓർമകളിൽ. പ്രവാചക മദ്ഹുകൾ പാടിപ്പുകഴ്ത്തിയെത്തുന്ന സംഘം നാടിന് കൗതുകമായിരുന്നു. പുതിയ തലമുറക്ക് ഇത് കേട്ടുകേൾവി മാത്രം. തെക്കൻ കേരളത്തിൽ മുസ്​ലിം പ്രദേശങ്ങളിൽ ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള സംഘമായിരുന്നു അറവനമുട്ടി വീടുകളും ഇടവഴികളിലും സാന്നിധ്യം അറിയിച്ചിരുന്നത്. നോമ്പ് അവസാനം വരെ ഇവരുടെ സേവനം ലഭിച്ചിരുന്നു. ഈ ദിവസങ്ങളിൽ അതത് പ്രദേശത്തെ പള്ളികളിലായിരിക്കും ഭൂരിഭാഗവും തങ്ങുക. ഇവർക്ക് നോമ്പുകാരും വീടുകളിൽ നിന്ന്​ പാരിതോഷികവും നൽകുമായിരുന്നു. വർഷങ്ങളായി സംഘമെത്താറില്ലെന്ന് മാത്രമല്ല, അറവനമുട്ടോ - ബൈത്തുകളോ നോമ്പുകാലത്ത് എങ്ങും കേൾക്കാറുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.