ശാസ്താംകോട്ട: കനാൽ വൃത്തിയാക്കുന്നതിന് കെ.ഐ.പി നടപടിയെടുക്കണമെന്ന് നിർദേശം. മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ കൊല്ലത്ത് നടന്ന തദ്ദേശ സ്വയംഭരണ അദാലത്തിൽ ശാസ്താംകോട്ട മുൻ ഗ്രാമപഞ്ചായത്തംഗം എസ്. ദിലീപ് കുമാർ നൽകിയ പരാതിയിലാണ് കെ.ഐ.പി അധികൃതർ കനാൽ വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിർദേശമുണ്ടായത്.
മുൻകാലങ്ങളിൽ തൊഴിലുറപ്പിൽ ഉൾപ്പെടുത്തിയായിരുന്നു കനാൽ ശുചീകരണം. എന്നാൽ, കേന്ദ്ര സർക്കാറിന്റെ പുതിയ തൊഴിലുറപ്പ് പദ്ധതി നിയമം അനുസരിച്ച് ആവർത്തന സ്വഭാവമുള്ള ജോലിയിൽ പെടുന്ന പ്രവൃത്തിയിൽ വരുന്നതാണ് ഇത്. അതിനാൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയില്ല.
കനാലുകൾ വൃത്തിയാക്കാത്തതിനാൽ മാലിന്യവും പന്നി, കാട്ടുപൂച്ച, ഇഴജന്തുക്കൾ, തെരുവ് നായ്ക്കൾ എന്നിവയുടെ ശല്യവും ഏറെയാണ്. കനാലിന്റെ വശങ്ങളിലും ഉള്ളിലും കൂറ്റൻ മരങ്ങൾ വളർന്ന നിലയിലാണ്. പരിസരത്തെ കുടുംബങ്ങൾക്കും വഴിയാത്രക്കാർക്കും ഇത് ഭീഷണിയുയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എസ്. ദിലീപ് കുമാർ അദാലത്തിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.