ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം സമാപിച്ചു

(ചിത്രം) അഞ്ചാലുംമൂട്: രണ്ട് ദിവസമായി അഞ്ചാലുംമൂട്ടില്‍ നടന്ന . കരുനാഗപ്പള്ളിയില്‍ നിന്നുള്ള ടി.ആര്‍. ശ്രീനാഥിനെ പ്രസിഡന്‍റായും നിലവിലെ പ്രസിഡന്‍റായിരുന്ന ശ്യാംമോഹനെ സെക്രട്ടറിയായും അഡ്വ. എസ്. ഷബീറിനെ ട്രഷററായും തെരഞ്ഞെടുത്തു. വൈസ്​ പ്രസിഡന്‍റുമാരായി മീര എസ്. മോഹന്‍, എം.എസ്. ശബരീനാഥ്, എ. അഭിലാഷ് എന്നിവരെയും ജോയന്‍റ്​ സെക്രട്ടറിമാരായി എം. ഹരികൃഷ്ണന്‍, ബി. ബൈജു, അഡ്വ.എസ്.ആര്‍. രാഹുല്‍ എന്നിവരെയും 55 അംഗ ജില്ല കമ്മിറ്റി​െയയും സമ്മേളനം തെരഞ്ഞെടുത്തു. രണ്ട് ദിവസം നീണ്ടുനിന്ന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെയും പാര്‍ട്ടിയിലെ വൃക്തിപൂജക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. കെ-റെയില്‍ നടപ്പാക്കുക, സെക്കുലര്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസമേഖലയെ കാവിവത്​കരിക്കുന്ന പുതിയ വിദ്യാഭ്യാസ നയം പിന്‍വലിക്കുക, ആലപ്പാട്ടെ തീരസംരക്ഷണം വേഗത്തിലാക്കുക, മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ധന സബ്‌സിഡി അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ചര്‍ച്ചക്ക് ജില്ല സെക്രട്ടറി എസ്.ആര്‍. അരുണ്‍ബാബുവും സംഘടനാചര്‍ച്ചക്ക് സംസ്ഥാന പ്രസിഡന്‍റ്​ എസ്. സതീഷും മറുപടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.