പൂർവവിദ്യാർഥി സംഗമം

ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇഞ്ചക്കാട് ഗവ.എൽ.പി സ്കൂളിൽ നടന്ന പൂർവ വിദ്യാർഥി സംഗമം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്​തു. പൂർവ അധ്യാപകരെ ആദരിക്കൽ ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്.കെ. ശ്രീജ നിർവഹിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.സി. രാജി മൊമന്‍റോ നൽകി. അമ്മ വായന പദ്ധതി വിദ്യാഭ്യാസസമിതി അധ്യക്ഷ ഷീജ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ മുകേഷ് അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ സജികുമാർ, ബ്ലോക്ക് മെംബർ പി. പുഷ്പകുമാരി, പ്രഥമാധ്യാപിക ഷീബ, മദനൻ, ഭാർഗവൻ, സി.പി. വിനീത്, രാജു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.