മുഖ്യമന്ത്രിക്ക്​ ലക്ഷം കത്തുകൾ അയച്ചു

കരുനാഗപ്പള്ളി: സംസ്ഥാന സർക്കാറിന്‍റെ പുതിയ മദ്യനയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ലഹരി നിർമാർജന സമിതി ലക്ഷം കത്തുകൾ മുഖ്യമന്ത്രിക്ക്​ അയച്ചു. സംസ്ഥാന സെക്രട്ടറി കാട്ടൂർ ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് വൈ.എ. സലിം ഹമദാനി, യൂനുസ് ചിറ്റുമൂല, മജീദ് മാരാരിത്തോട്ടം, അർഷദ് കാട്ടൂർ എന്നിവർ പങ്കെടുത്തു. ചിത്രം: പുതിയ മദ്യനയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്​ ഒരു ലക്ഷം കത്തുകളയക്കുന്നതിന്റെ ഉദ്​ഘാടനം കരുനാഗപ്പള്ളയിൽ ലഹരി നിർമാർജന സമിതി സംസ്ഥാന സെക്രട്ടറി കാട്ടൂർ ബഷീർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.