അപകടക്കെണിയായി മൺകൂനകൾ

പോളയത്തോട്: ഭൂമിക്കടിയിലൂടെ വൈദ്യുതി കേബിൾ സ്ഥാപിച്ച ശേഷം മൂടിയ സ്ഥലങ്ങളിലെ കുഴികളിലും മൺകൂനകളിലും പെട്ട് ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപെടുന്നത് പതിവാകുന്നു. ദേശീയപാതയിൽ പോളയത്തോടിനും മാടൻനടക്കുമിടയിലാണ് അടിക്കടി അപകടമുണ്ടാകുന്നത്. ബുധനാഴ്ച രാത്രിയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. ഒരാഴ്ചക്കിടെ, പത്തോളം അപകടങ്ങളാണുണ്ടായത്. കുഴി മൂടിയ മണ്ണ് മഴയിൽ ഒലിച്ചുപോയതും കുഴി നികത്തിയ ശേഷം ടാർ ചെയ്യാത്തതുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. അന്ധവിശ്വാസ വിരുദ്ധ സമ്മേളനം കൊല്ലം: ഭാരതീയ യുക്തിവാദിസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേയ് 15ന് കൊയിലാണ്ടിയിൽ വെച്ച്​ അന്ധവിശ്വാസ വിരുദ്ധ സമ്മേളനം നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീനി പട്ടത്താനം അറിയിച്ചു. ശ്രീനാരായണ കൺവെൻഷൻ കൊല്ലം: ശ്രീനാരായണ മൂവ്​മെന്‍റിന്‍റെ ആഭിമുഖ്യത്തിലുള്ള ശ്രീനാരായണ കൺവെൻഷൻ ഞായറാഴ്ച രാവിലെ 10ന്​ കൊല്ലം പ്രസ്​ ക്ലബ്​ ഹാളിൽ നടക്കും. പത്തനാപുരം ഗാന്ധിഭവൻ ജനറൽ സെക്രട്ടറി പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യും. മൂവ്മെന്‍റ്​ കേന്ദ്രസമിതി പ്രസിഡന്‍റ്​ എസ്​. സുവർണകുമാർ അധ്യക്ഷത വഹിക്കും. ശിവഗിരിമഠത്തിലെ സ്വാമി സുകൃതാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്​.എൻ.ഡി.പി യോഗം അസി.സെക്രട്ടറി പി.ടി മന്മഥൻ, പ്രഫ. കെ. ശശികുമാർ, പ്രഫ. ജി. മോഹൻദാസ്​ തുടങ്ങിയവർ പ​ങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.