പരവൂർ കായലിൽ ജലനിരപ്പ് താഴ്ന്നു

പരവൂർ: കടലിലേക്ക് വെള്ളം ഒഴുകിത്തുടങ്ങിയതോടെ . കായലിൽ വെള്ളം കുറഞ്ഞതോടെ ചീപ്പിന്‍റെ പുനർനിർമാണത്തിനായി മണൽചാക്കുകൾ കൊണ്ട്​ നിർമിച്ച ബണ്ടുകൾ തെളിഞ്ഞു. രണ്ടുദിവസം ചെയ്ത മഴയിൽ പരവൂർ കായലിൽ ജലനിരപ്പ് ഉയരുകയും മുക്കം, താന്നി ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. തുടർന്ന് തഹസിൽദാരുടെയും ഇറിഗേഷൻ വകുപ്പിന്‍റെയും നേതൃത്വത്തിൽ ചീപ്പിന്‍റെ മൂന്ന്​ ഷട്ടറുകൾ എടുത്തുമാറ്റുകയും കായലിൽ നിന്നും കടലിലേക്ക് വെള്ളം ഒഴുകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.