സ്നേഹഭവനം ഗൃഹപ്രവേശനം

ഇരവിപുരം: സഹപാഠിക്കുവേണ്ടി കൂട്ടുകാർ നിർമിച്ച് നൽകിയ സ്നേഹഭവനത്തിന്‍റെ താക്കോൽ ദാനവും ഗൃഹ പ്രവേശനചടങ്ങും മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കൂട്ടുകാരന്‍റെ വീട് എന്ന ആശയം വാളത്തുംഗൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂനിറ്റും എൻ.എസ്.എസ് യൂനിറ്റും ഏറ്റെടുത്തതോടെ സ്നേഹഭവനം രൂപപ്പെടുകയായിരുന്നു. നിർമാണം ആരംഭിച്ച് വെറും 75 ദിവസം കൊണ്ടാണ്​ വീടിന്‍റെ പണി പൂർത്തീകരിച്ചത്​. എം. നൗഷാദ് എം.എൽ.എ അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ ജെ. സന്തോഷ്​കുമാർ, പ്രിൻസിപ്പൽ എം. സഫറുള്ള, പ്രഥമാധ്യാപിക എം. സോമലത, എ. ഷാനവാസ്‌, എൻ.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ ഡോ. ജേക്കബ് ജോൺ, കൗൺസിലർമാരായ പ്രിയദർശനൻ, എം. മെഹറുന്നിസ, പി. അനിൽകുമാർ, പ്രകാശ്, ബിനു, ഗ്ലാഡിസൺ, കെ. മുരളീധരൻ, ഹരിസൺ, സലീന എന്നിവർ പങ്കെടുത്തു. റോഡ്​ ഉദ്ഘാടനം (ചിത്രം) കൊട്ടിയം: മൈലക്കാട് മൂന്നാ വടക്കതിൽ - നന്ദനവീട് റോഡിന്‍റെ ഉദ്ഘാടനം കലക്ടർ അഫ്സാന പർവീൺ നിർവഹിച്ചു. ഭിന്നശേഷിക്കാരായ രണ്ടംഗ കുടുംബത്തിനുള്ള വഴി ഗതാഗത യോഗ്യമാക്കി നാടിനു സമർപ്പിക്കുകയായിരുന്നു. പഞ്ചായത്തംഗം പ്ലാക്കാട് ടിങ്കുവിന്‍റെ നേതൃത്വത്തിലായിരുന്നു ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി റോഡ് നിർമാണം നടത്തിയത്​. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്​ ഷീലാ ബിനു ആധ്യക്ഷതവഹിച്ചു. പ്ലാക്കാട് ടിങ്കു, ആർ. സാജൻ, ശ്രീജ ഹരീഷ്, എലിയമ്മ ജോൺസൻ, ബിന്ദു ഷിബു, ഡൈനീഷ്യ റോയ്സൺ, ഷാജി ലൂക്കോസ്, ശ്യം പ്രവീൺ, എം. സുന്ദരേശൻപിള്ള, ബി.ഐ ശ്രീനാഗേഷ്, റോയ്സൺ, ജി.എസ് ആദർഷ്, എ.എസ് നന്ദന, അസി. എൻജിനിയർ പി.എസ് ബിജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.