കൊല്ലം: സ്വാതന്ത്ര്യ സമരസേനാനിയും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനുമായിരുന്ന മണലിൽ ജി. നാരായണപിള്ളയുടെ സ്മരണാർഥം യുവകലാസാഹിതി ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ മണലിൽ ജി. നാരായണപിള്ള സാംസ്കാരിക പുരസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് മുല്ലക്കര രത്നാകരന് സമർപ്പിക്കും. കൊല്ലം പബ്ലിക് ലൈബ്രറിയിൽ ചേരുന്ന സമ്മേളനം മന്ത്രി. ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഡോ. ജോർജ് ഓണക്കൂർ പുരസ്കാര സമർപ്പണം നടത്തും. ഡെപ്യൂട്ടി മേയർ കൊല്ലം മധു അധ്യക്ഷതവഹിക്കും. ചവറ കെ.എസ്. പിള്ള അനുസ്മരണ പ്രസംഗം നടത്തും. ബാബു പാക്കനാർ, വനിത കലാസാഹിതി സംസ്ഥാന രക്ഷാധികാരി ഗീതാ നസീർ, പി. ഉഷാകുമാരി എന്നിവർ പങ്കെടുക്കും. സംഘാടകസമിതി ചെയർമാൻ കൊല്ലം മധു, കൺവീനർ എ. രാജീവ്, യുവ കലാ സാഹിതി ജില്ല പ്രസിഡന്റ് പ്രഫ.എസ്. അജയൻ, സെക്രട്ടറി ബാബു പാക്കനാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.