റെയിൽവേയുടെ അവഗണന: പ്രതിഷേധത്തിനൊരുങ്ങി യാത്രക്കാർ

കൊല്ലം: തങ്ങൾ നേരിടുന്ന യാത്രാദുരിതം കണ്ടില്ലെന്ന്​ നടിക്കുന്ന റെയിൽവേക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി യാത്രക്കാർ. പ്രതിഷേധ സംഗമവും ബാഡ്​ജുകൾ ധരിച്ചുകൊണ്ട്​ ​ട്രെയിനിൽ യാത്ര ചെയ്ത്​ സഹയാത്രികർക്കിടയിൽ പ്രചാരണം നടത്തുന്നതും ഉൾപ്പെടെ സമരപരിപാടികളുമായി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്​സ്​ ഓൺ റെയിൽസാണ്​ രംഗത്തെത്തിയിരിക്കുന്നത്​. വ്യാഴാഴ്ച വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പ്രതിഷേധസംഗമം നടത്തും. രാവിലെ പരശുറാം എക്സ്​പ്രസ് എത്തുന്നതിന് അര മണിക്കൂർ മുമ്പ് കൊല്ലം സ്റ്റേഷനിൽ ഒത്തുചേർന്ന് പ്രതിഷേധം സംഘടിപ്പിച്ച്​, പരാതി രേഖപ്പെടുത്തും. എം. നൗഷാദ്​ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് ട്രെയിനിൽ യാത്രചെയ്ത്​ കമ്പാർട്ടുമെന്‍റുകൾ കേന്ദ്രീകരിച്ച്‌ പ്രചാരണം നടത്തും. ശാസ്താംകോട്ട, കരുനാഗപ്പള്ളി തുടങ്ങി ചങ്ങനാശേരി വരെയുള്ള എല്ലാ സ്റ്റേഷനുകളിലും സമാന പ്രതിഷേധം നടക്കും. കരുനാഗപ്പള്ളി സ്റ്റേഷനിൽ സി.ആർ. മഹേഷ് എം.എൽ.എയും പരാതി എഴുതും. കോട്ടയം സ്റ്റേഷനിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രധാനമായും കോട്ടയം ഭാഗത്തേക്കുള്ള യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഉടൻ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടാണ്​ പ്രതിഷേധം. കോവിഡിന്​ മുമ്പുണ്ടായിരുന്ന പോലെ എല്ലാ മെമു/പാസഞ്ചർ സർവിസുകളും പുനരാരംഭിക്കുക, സീസൺ യാത്രക്കാർക്കും മുതിർന്ന പൗരന്മാരുൾപ്പെടെയുള്ളവർക്കും നൽകിവന്നിരുന്ന ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, ട്രെയിനുകളിലും സ്റ്റേഷനുകളിലും നിരീക്ഷണ കാമറകൾ ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങളും മുന്നോട്ടു​വെക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.