ജില്ല മജിസ്​ട്രേറ്റി‍െൻറ ​പേരിലെ വ്യാജ ഉത്തരവ് ഉപയോഗിച്ച്​ ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

ജില്ല മജിസ്​ട്രേറ്റി‍ൻെറ ​പേരിലെ വ്യാജ ഉത്തരവ് ഉപയോഗിച്ച്​ ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ കൊല്ലം: ജില്ല കോടതി മജിസ്​ട്രേറ്റി‍ൻെറ പേരിൽ വ്യാജ ഉത്തരവുണ്ടാക്കി മുംബൈ സ്വദേശിനിയെ കബളിപ്പിച്ച് മൂന്നുലക്ഷം രൂപ കൈക്കലാക്കിയ തട്ടിപ്പുകാരൻ അറസ്റ്റിൽ. മഹാരാഷ്ട്ര പൻവേൽ സ്വദേശിയായ അർമൻ സഞ്ജയ് പവാർ (26) ആണ് കൊല്ലം വെസ്റ്റ് പൊലീസി‍ൻെറ പിടിയിലായത്​. വക്കീലാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്​. കൊല്ലം തങ്കശ്ശേരിയിൽ വേരുകളുള്ള പരാതിക്കാരിയുടെ അമ്മക്ക്​ അവരുടെ സഹോദരി ഇഷ്ടദാനമായി നൽകിയ സ്വത്ത്​, അമ്മ മരിച്ചതോടെ തനിക്ക്​​ ലഭിക്കുന്നതിന് യുവതി​ നടത്തിയ ശ്രമങ്ങളാണ്​ തട്ടിപ്പുകാരൻ മുതലാക്കിയത്​. മുംബൈയിൽ താമസക്കാരിയായ യുവതിയും ഭർത്താവുമായി പരിചയപ്പെട്ട പ്രതി അമ്മയുടെ പേരിലുള്ള വസ്​തുവി‍ൻെറ അവകാശം കോടതി ഉത്തരവിലൂടെ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച്​ മൂന്ന് ലക്ഷം രൂപ വാങ്ങിയെടുത്തു. തുടർന്ന്​ ഇയാൾ കൊല്ലത്തെത്തി വിവിധ അഭിഭാഷകരുടെ സഹായം തേടിയെങ്കിലും ആരും പിന്തുണച്ചില്ല. ഇതോടെ​ കൊല്ലം ജില്ല കോടതി മജിസ്​ട്രേറ്റി‍ൻെറ പേരിൽ വ്യാജ ഉത്തരവ് നിർമിച്ചുനൽകി കബളിപ്പിക്കുകയായിരുന്നു. ഈ ഉത്തരവുമായി യുവതി രജിസ്​ട്രാർ ഓഫിസിലും കോടതിയിലും എത്തിയപ്പോഴാണ് വ്യാജമാണെന്ന് അറിയുന്നത്. തുടർന്ന് തിരിച്ചുപോയ ഇവർ ഇ-മെയിലിലൂടെ കൊല്ലം വെസ്റ്റ് പൊലീസ്​ സ്റ്റേഷനിൽ നൽകി. അന്വേഷണത്തിൽ പ്രതി മഹാരാഷ്ട്രയിലേക്ക് കടന്നതായി വ്യക്തമായതോടെ അവിടേക്ക്​ അന്വേഷണം വ്യാപിപ്പിച്ചു. വെസ്റ്റ്​ പൊലീസ്​ സംഘം മുംബൈയിലെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതി മൊബൈൽ നമ്പറും താമസസ്​ഥലവും ഇടക്കിടക്ക് മാറിക്കൊണ്ടിരുന്നതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കൊല്ലം സിറ്റി സൈബർ സെല്ലി‍ൻെറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ ഉംറോളി എന്ന സ്ഥലത്ത്​ വനമേഖലക്കടുത്തുള്ള പാറമടയിൽ ഒളിച്ച് താമസിക്കുന്നതായി മനസ്സിലാക്കി അവിടെ എത്തി സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. മുംബൈ മജിസ്ട്രേറ്റിന്​ മുന്നിൽ ഹാജരാക്കി അനുമതി വാങ്ങിയാണ്​ കൊല്ലത്തെത്തിച്ചത്​. പ്രതിയെ കൊല്ലം ജുഡീഷ്യൽ ഫസ്​റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. കൊല്ലം സിറ്റി പൊലീസ്​ കമീഷണർ ടി. നാരായണ‍ൻെറ നിർദേശപ്രകാരം കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറി‍ൻെറ മേൽ നോട്ടത്തിൽ കൊല്ലം വെസ്റ്റ് എസ്​.ഐ കെ.ജി. ശ്യാംകുമാർ, എസ്​.സി.പി.ഒ അബൂതാഹിർ, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ്​ മുംബൈയിൽ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.