ആംബുലന്‍സ് വാഗ്ദാനം തെരഞ്ഞെടുപ്പ് ചട്ട ലംഘനം- യു.ഡി.എഫ്

കുളത്തൂപ്പുഴ: ഭരണസമിതി തെരഞ്ഞെടുപ്പിന്​ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ സര്‍വിസ് സഹകരണ ബാങ്ക് നേതൃത്വത്തില്‍ സഹകാരികള്‍ക്ക് സേവനത്തിനായി ആംബുലന്‍സ് എത്തിച്ചുനല്‍കിയത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന ആരോപണവുമായി യു.ഡി.എഫ് നേതൃത്വം രംഗത്ത്. ഞായറാഴ്ച ഭരണസമിതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇരുമുന്നണികളിലെയും സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിലേക്ക് നീങ്ങവേയാണ് മുന്‍ ഭരണസമിതി നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആംബുലന്‍സ് കുളത്തൂപ്പുഴയിലെത്തിച്ചത്. സഹകാരികള്‍ അറിയാതെ വോട്ടര്‍പട്ടികയില്‍ നിന്ന്​ പതിനായിരത്തോളം പേരെ ഒഴിവാക്കിയതായും യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നേതാക്കളായ കുളത്തൂപ്പുഴ സലീം, റോയി ഉമ്മന്‍ എന്നിവർ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.