കൊല്ലം: ജില്ലയില്‍ ശനിയാഴ്ച 591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 517 പേര്‍ രോഗമുക്തി നേടി. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കം വഴി 585 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 106 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍ 14, കൊട്ടാരക്കര12, പരവൂര്‍ എട്ട്, കരുനാഗപ്പള്ളി ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളില്‍ ആദിച്ചനല്ലൂര്‍ 48, അഞ്ചല്‍ 37, പൂതക്കുളം 35, ചിതറ 26, ശൂരനാട് വടക്ക് 15, വിളക്കുടി 14, കടയ്ക്കല്‍ 13, വെളിനല്ലൂര്‍, തൃക്കരുവ എന്നിവിടങ്ങളില്‍ പത്ത് വീതവും പത്തനാപുരം, തേവലക്കര, തൃക്കടവൂര്‍, ചവറ മേഖലകളില്‍ ഒമ്പത് വീതവും പോരുവഴി, പന്മന, പട്ടാഴി, നീണ്ടകര ഭാഗങ്ങളില്‍ എട്ട് വീതവുമാണ് രോഗബാധിതരുടെ എണ്ണം. ദുരിതമൊഴിയാതെ കിഴക്കന്‍മേഖല; സ്‌കൂളുകള്‍ക്ക് അവധി കൊല്ലം: കിഴക്കന്‍ മലയോരമേഖലയില്‍ ശക്തമായ മഴയും ദുരിതവും ശനിയാഴ്ചയും തുടര്‍ന്നു. തെന്മല ഡാമില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തിയതിനാലും കല്ലടയാറ്റില്‍ ജലനിരപ്പുയര്‍ന്നു. ജില്ലയിലാകെ നാലുവീടുകള്‍ തകര്‍ന്നു. പുനലൂര്‍ താലൂക്കില്‍ ഒന്നും പത്തനാപുരം താലൂക്കില്‍ മൂന്നും വീടുകൾ തകര്‍ന്നു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ശക്തമായ മഴ തുടരുന്ന ആര്യങ്കാവ്, അച്ചന്‍കോവില്‍, കുളത്തൂപ്പുഴ മേഖലകളിലെ സ്‌കൂളുകള്‍ക്ക് ജില്ല കളക്ടര്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചിലും മരങ്ങള്‍ വീണ് പല സ്ഥലങ്ങളിലും റോഡുകള്‍ തടസ്സപ്പെട്ടതിനാലുമാണ് അവധി പ്രഖ്യാപിച്ചത്. പുനലൂര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ നിലവിലുള്ള ഒരു ക്യാമ്പ് തുടരുന്നു. നാല് കുടുംബങ്ങളിലെ 19 പേരാണ് ക്യാമ്പിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.