കൊല്ലം: കെ.എസ്.ആർ.ടി.സി ബസിെൻറ യാത്ര തടസ്സപ്പെടുത്തിയുള്ള യുവാവിെൻറ ബൈക്ക് 'അഭ്യാസ'ത്തിനെതിരെ പരാതി നൽകി. ഹരിപ്പാട് ഡിപ്പോയിൽനിന്ന് സർവിസ് നടത്തുന്ന ആലപ്പുഴ-കൊല്ലം ഫാസ്റ്റ് പാസഞ്ചർ ബസിന് മുന്നിലാണ് ആൽത്തറമൂട് മുതൽ രാമൻകുളങ്ങര വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം യുവാവ് 'വഴിമുടക്കിയായത്'. ബസ് കടന്നുപോകാനനുവദിക്കാതെ മുന്നിലായി ബൈക്ക് ഒാടിക്കുകയായിരുന്നു. ബസ് കടന്നുപോകുന്നുയെന്ന് വന്നപ്പോൾ ഇടതുവശത്ത് കൂടി ഒാവർടേക്ക് ചെയ്ത് റോഡിെൻറ നടുക്കായി ബൈക്ക് ഒാടിച്ചുപോകുന്ന ദൃശ്യങ്ങൾ ബസിലുണ്ടായിരുന്ന യാത്രക്കാരി പകർത്തി. ബുധനാഴ്ച ഉച്ചക്ക് 12.45ഓടെയായിരുന്നു സംഭവം. വിഡിയോയുൾപ്പെടുന്ന പരാതി ആർ.ടി.ഒക്ക് നൽകിയിട്ടുണ്ട്. കേരള പൊലീസ് ഫേസ്ബുക്ക് പേജിലേക്കും ഇതയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.