ചെ​ന്നൈ​യി​ൽനി​ന്ന് കൊ​ണ്ടു​വ​ന്ന എ​ച്ച്​.ഡി.പി.ഇ ​പൈ​പ്പ് കൂ​ട്ടി യോ​ജി​പ്പി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ

ജലവിതരണ പൈപ്പ് തകർന്നിട്ട് ദിവസങ്ങൾ; അറ്റകുറ്റപ്പണിക്ക് വേഗംപോര

ക​രു​നാ​ഗ​പ്പ​ള്ളി: കൊ​ല്ലം ന​ഗ​ര​ത്തി​ലെ​യും നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ലെ​യും അ​ഞ്ച്​ ല​ക്ഷ​ത്തി​ലേ​റെ ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന പ്ര​ധാ​ന പൈ​പ്പ് ലൈ​ൻ ത​ക​ർ​ന്ന്​ മൂ​ന്ന്ദി​നം ക​ഴി​ഞ്ഞി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് വേ​ഗം​പോ​ര.

കു​ടി​വെ​ള്ള​ക്ഷാ​മം കാ​ര​ണം ജ​ന ജീ​വി​തം ദു​സ്സ​ഹ​മാ​യ സ്ഥി​തി​യി​ല്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ചെ​യ്യേ​ണ്ട പ​ണി എ​ങ്ങു​മെ​ത്താ​ത്ത നി​ല​യി​ലാ​ണ്. സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യം നേ​ടി​യ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തെ​യോ വി​ദ​ഗ്ധ ക​മ്പ​നി​ക​ളു​ടെ​യോ സേ​വ​നം തേ​ടാ​തെ​യാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പ്രൃ​ത്തി​യെ​ന്നാ​ണ് ആ​ക്ഷേ​പം. മെ​ല്ലെ​പോ​ക്ക് തു​ട​ർ​ന്നാ​ൽ ജ​ല വി​ത​ര​ണം പൂ​ർ​വ​സ്ഥി​തി​ യി​ലാ​കാ​ൻ ഏ​ഴ് ദി​വ​സ​ങ്ങ​ൾ വേ​ണ്ടി വ​രു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.

ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​ന്ന മൈ​ൽ​ഡ് സ്റ്റീ​ൽ പൈ​പ്പ് വ​ഹി​ച്ചി​രു​ന്ന ടി.​എ​സ് ക​നാ​ലി​ന്​​ കു​റു​ക​യു​ള്ള പാ​ലം ബ​ല​ക്ഷ​യം കാ​ര​ണം ഒ​ടി​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മ​ത്തി​ന് ന​ഗ​രം സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.

പ​ക​രം സ്ഥാ​പി​ക്കാ​ൻ 630 എം.​എം വി​സ്തൃ​തി​യു​ള്ള ഹൈ ​ഡെ​ൻ​സി​റ്റി പോ​ളി​തീ​ന്‍ എ​ത്ലൈ​ന്‍ (എ​ച്ച്.​ഡി.​പി.​ഇ) പൈ​പ്പ് ചെ​ന്നൈ​യി​ൽ​നി​ന്ന് എ​ത്തി​ച്ചെ​ങ്കി​ലും ഇ​ത് ടി.​എ​സ് ക​നാ​ലി​നു​കു​റു​കെ വെ​ള്ള​ത്തി​ന​ടി​യി​ൽ സ്ഥാ​പി​ക്ക​ണ​മെ​ങ്കി​ൽ ഏ​റെ ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രും.

120 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള പൈ​പ്പാ​ണ് പു​തു​താ​യി സ്ഥാ​പി​ക്കേ​ണ്ട​ത്. ആ​റ് മീ​റ്റ​ർ നീ​ള​മു​ള്ള 20 പൈ​പ്പു​ക​ൾ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്ക​ണ​മെ​ങ്കി​ൽ സ​മ​യം ആ​വ​ശ്യ​മാ​ണ്. ഓ​രോ പൈ​പ്പു​ക​ളും വെ​ൽ​ഡ്​ ചെ​യ്തു​മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം മാ​ത്ര​മേ ഇ​ത് യോ​ജി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് ടെ​ക്ക്നീ​ഷ്യ​ന്‍മാ​ര്‍ പ​റ​യു​ന്ന​ത്. താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​മെ​ന്ന നി​ല​യി​ൽ 250 എം.​എം വ​ലി​പ്പ​മു​ള്ള പി.​വി.​സി പൈ​പ്പ് സ്ഥാ​പി​ച്ച് കു​ടി​വെ​ള്ളം നേ​രി​യ​തോ​തി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ, ഹൈ​പ്ര​ഷ​റി​ൽ ന​ഗ​ര​ത്തി​ല്‍ ജ​ല​മെ​ത്താ​ന്‍ ഏ​റെ ദി​വ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. 650 എം.​എം വ​ലി​പ്പ​മു​ള്ള പൈ​പ്പ് സ്ഥാ​പി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ ജ​ല​വി​ത​ര​ണം സു​ഗ​മ​മാ​യ നി​ല​യി​ൽ പൂ​ർ​വ​സ്ഥി​തി​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​യൂ.

ന​ഗ​ര​ത്തി​ലും നീ​ണ്ട​ക​ര പ്ര​ദേ​ശ​ത്തും കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച ഇ​ന്‍ഡോ നോ​ര്‍വീ​ജി​യ​ന്‍ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി നോ​ർ​വീ​ജി​യ​ന്‍ സ​ർ​ക്കാ​ർ വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പ് സ്ഥാ​പി​ച്ച ജ​ല​വി​ത​ര​ണ സം​വി​ധാ​ന​മാ​ണ് കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് ശാ​സ്താം​കോ​ട്ട​യി​ൽ​നി​ന്ന് ച​വ​റ വ​ഴി വ​രു​ന്ന പൈ​പ്പ് ലൈ​ൻ. 2004ലാ​ണ്​ ദേ​ശീ​യ ജ​ല​പാ​ത​യാ​യ ച​വ​റ ടി.​എ​സ് ക​നാ​ലി​നു കു​റു​കെ സ്ഥാ​പി​ച്ച​ത്. കൃ​ത്യ​സ​മ​യ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തും പാ​ല​ത്തി​ന്‍റെ ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മാ​യ​താ​യി എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം പ​റ​യു​ന്നു.

News Summary - Days after the water supply pipe broke; Repair is not fast enough

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.