കൊല്ലം: പകൽ വെളിച്ചത്തിൽ കേരളത്തിലെ ജനങ്ങളെ കൊള്ള ചെയ്യുന്ന കുറുവ സംഘമായി പിണറായിയുടെ ഭരണം മാറിയെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് . വൈദ്യുതി നിരക്ക് വർധനവിനെതിരെ കന്റോൺമെന്റ് വൈദ്യുതി ഓഫിസിന് മുന്നിൽ നടത്തിയ മാർച്ചിന്റെയും ധർണയുടെയും ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വടക്കേവിള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജീവ് പാലത്തറ അധ്യക്ഷത വഹിച്ചു.
കുണ്ടറ: വൈദ്യുതി നിരക്ക് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുണ്ടറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ ഇലക്ട്രിസിറ്റി ഓഫിസിനുമുന്നിൽ പ്രതിഷേധിച്ചു. മുക്കടയിൽനിന്ന് ആരംഭിച്ച മാർച്ച് കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ സമാപിച്ചു. ധർണ കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് രാജു ഡി. പണിക്കർ അധ്യക്ഷത വഹിച്ചു.
ചാത്തന്നൂർ: ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചാത്തന്നൂർ മേജർ സെക്ഷൻ ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ ഉണ്ണിക്കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
അഞ്ചാലുംമൂട്: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചാലുംമൂട് കെ.എസ്.ഇ.ബി ഓഫിസിലേക്ക് നടത്തിയ മാർച്ച് കെ.പി.സി.സി സെക്രട്ടറി എൽ.കെ. ശ്രീദേവി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് അഞ്ചാലുംമൂട്ബ്ലോക്ക് പ്രസിഡൻറ് പ്രാക്കുളം സുരേഷ് അധ്യക്ഷത വഹിച്ചു.
കൊട്ടിയം: ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കൊട്ടിയം കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ നടത്തിയ മാർച്ചും ധർണയും ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. നാസർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.