കൊ​ല്ലം: നി​ര​ത്തി​ൽ അ​തി​ദാ​രു​ണ​മാ​യി ജീ​വ​ൻ പൊ​ലി​യു​ന്ന സം​ഭ​വ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​തി​ൽ ഞെ​ട്ടി കൊ​ല്ലം. ക​ഴി​ഞ്ഞ അ​ഞ്ച്​ ദി​വ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ മൂ​ന്ന്​ വ​യ​സ്സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രു​ടെ ജീ​വ​നാ​ണ്​ വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ൽ ന​ഷ്ട​മാ​യ​ത്.

ശ​നി​യാ​ഴ്ച കൊ​ല്ലം ന​ഗ​ര​ത്തി​ൽ സ്കൂ​ട്ട​റി​ൽ പി​താ​വി​നൊ​പ്പം സ​ഞ്ച​രി​ച്ച 19കാ​രി​യും ഞാ​യ​റാ​ഴ്ച രാ​വി​ലെ കൊ​ട്ടാ​ര​ക്ക​ര​യി​ൽ ​സ്​​കൂ​ട്ട​റി​ൽ ജോ​ലി​ക്ക്​ പോ​കു​ക​യാ​യി​രു​ന്ന 36കാ​രി​യും ബ​സു​ക​ൾ​ക്ക്​ അ​ടി​യി​ൽ​പെ​ട്ട്​ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ടു. ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്കാ​ണ്​ കൊ​ട്ടാ​ര​ക്ക​ര​യി​ൽ കു​ടും​ബ​ത്തി​നൊ​പ്പം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ മൂ​ന്ന്​ വ​യ​സ്സു​കാ​ര​ൻ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ടി​പ്പ​റി​ന​ടി​യി​ൽ​പെ​ട്ട്​ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ 23 കാ​രി മ​രി​ച്ചി​രു​ന്നു. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ്​ ജി​ല്ല​യി​ൽ ദി​നം​പ്ര​തി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കൊ​ല്ലം ന​ഗ​ര​ത്തി​ൽ റോ​ഡ്​ അ​പ​ക​ട​ങ്ങ​ളും അ​നു​ബ​ന്ധ മ​ര​ണ​ങ്ങ​ളും വ​ർ​ധി​ക്കു​ന്ന​താ​യു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ണ​ക്ക്​ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ പു​റ​ത്തു​വ​ന്നി​രു​ന്നു.

രാ​ജ്യ​ത്ത്​ 10 ല​ക്ഷ​ത്തി​ല​ധി​കം ജ​ന​സം​ഖ്യ​യു​ള്ള 50 ന​ഗ​ര​ങ്ങ​ളി​ൽ 2022ൽ ​ന​ട​ന്ന റോ​ഡ് അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ 12ാമ​താ​ണ് കൊ​ല്ലം. കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍ട്ടി​ലാ​ണ് ഈ ​വി​വ​ര​മു​ള്ള​ത്. സം​സ്ഥാ​ന​ത്തെ ന​ഗ​ര​ങ്ങ​ളി​ൽ നാ​ലാ​മ​താ​ണ്​ കൊ​ല്ലം.

2022ൽ ​കൊ​ല്ല​ത്ത് 2082 അ​പ​ക​ട​ങ്ങ​ളി​ലാ​യി 214 പേ​ർ മ​രി​ച്ചു. 2,175 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റോ​ഡ് അ​പ​ക​ട​മ​ര​ണ​ങ്ങ​ളി​ൽ 31ാമ​തും പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണ​ത്തി​ൽ 11ാമ​തു​മാ​ണ്​ ജി​ല്ല. 2021ൽ 1552 ​അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​തി​ൽ 184 പേ​ർ മ​രി​ച്ചു. 1,647 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ്​ ജാ​ഗ്ര​താ​നി​ർ​ദേ​ശം നി​ര​ന്ത​രം ന​ൽ​കു​മ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ ജി​ല്ല​യി​ൽ തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണ്.

മ​ഴ​ക്കാ​ല​ത്ത്​ റോ​ഡു​ക​ളി​ൽ അ​തി​ശ്ര​ദ്ധ വേ​ണ​മെ​ന്ന കാ​ര്യം പോ​ലും ക​ണ​ക്കി​ലെ​ടു​ക്കാ​തെ ബ​സു​ക​ളു​​ൾ​പ്പെ​ടെ ചീ​റി​പ്പാ​യു​ന്ന​താ​ണ്​ നി​ര​ത്തി​ലെ സ്ഥി​രം​കാ​ഴ്ച. മ​ര​ണ​വേ​ഗ​ത്തി​ലാ​ണ്​ ന​ഗ​ര​ത്തി​ൽ ബ​സു​ക​ൾ പാ​യു​ന്ന​ത്.

സ്വ​കാ​ര്യ​ബ​സു​ക​ൾ ന​ഗ​ര​ത്തി​ൽ വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ്​ ഉ​യ​ർ​ത്തു​ന്ന​ത്. ഓ​വ​ർ​ടേ​ക്ക്​ ചെ​യ്യു​ന്ന​തി​ലും ബ​സു​ക​ൾ നി​ർ​ത്തി എ​ടു​ക്കു​ന്ന​തി​ലു​മൊ​​ന്നും നി​ര​ത്തി​ൽ കൂ​ടി പോ​കു​ന്ന മ​റ്റ്​ വാ​ഹ​ന​ങ്ങ​ളെ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും ശ്ര​ദ്ധി​ക്കാ​റി​ല്ല. ചി​ന്ന​ക്ക​ട ബ​സ്​ ബേ​യി​ലേ​ക്ക്​ ആ​ളു​ക​ൾ നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലൂ​ടെ അ​ശ്ര​ദ്ധ​മാ​യി ഇ​ര​ച്ചു​ക​യ​റി​യാ​ണ്​ ബ​സു​ക​ൾ നി​ർ​ത്തു​ന്ന​തും എ​ടു​ക്കു​ന്ന​തും എ​ന്ന പ​രാ​തി​യു​മു​ണ്ട്.

ആ​ൽ​ത്ത​റ​മൂ​ട്​ പോ​ലെ​യു​ള്ള ​സ്ഥ​ല​ങ്ങ​ളി​ൽ വീ​തി​കു​റ​ഞ്ഞ റോ​ഡു​ക​ളി​ൽ പോ​ലും അ​ശ്ര​ദ്ധ​മാ​യ ഓ​വ​ർ​ടേ​ക്കി​ങ്​ സ്ഥി​ര​മാ​ണ്. ഇ​ത്ത​രം ബ​സു​ക​ൾ​ക്ക്​ ക​ടി​ഞ്ഞാ​ണി​ടാ​ൻ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​ക​ണം എ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Tags:    
News Summary - Accidents are sequel in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.