Representative Image

ബാലികമാരെ പീഡിപ്പിച്ച പ്രതിക്ക്​ കഠിനതടവും പിഴയും

കൊല്ലം: 13 വയസ്സുള്ള സഹോദരിമാരെ സ്​ഥിരമായി പിറകെ നടന്ന് ശല്യംചെയ്തും മറ്റും പീഡിപ്പിച്ച പ്രതിക്ക് ഒരുവർഷം കഠിന തടവ്​. 10,000 രൂപ പിഴയും ഒടുക്കണം.

പിഴ ഒടുക്കാതിരുന്നാൽ മൂന്നു മാസം വെറും തടവും അനുഭവിക്കണം. കൊല്ലം ഫസ്​റ്റ് അഡീഷനൽ സെഷൻസ്​ കോടതി (പോക്സോ) എൻ. ഹരികുമാറാണ്​ ശിക്ഷ വിധിച്ചത്​.

കൊല്ലം തഴുത്തല സ്വദേശി ബിജുവിനെ (31) ആണ് ശിക്ഷിച്ചത്. പിറകെ നടന്ന് ലൈംഗിക ചേഷ്​ടകൾ കാണിച്ചിരുന്ന പ്രതിയെ ശ്രദ്ധിക്കാതിരുന്ന ബാലികമാരെ കടന്നുപിടിച്ച് േപ്രമാഭ്യർഥനയും അശ്ലീല പ്രദർശനം നടത്തുകയും ചെയ്​തെന്നായിരുന്നു കേസ്​. 

Tags:    
News Summary - Accused of molesting girls jail and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.