അഞ്ചൽ: വ്യാപാരം നടത്തുന്നതിനായി കൊണ്ടുവന്ന ഇരുതലമൂരിയുമായി ഒരാളെ അഞ്ചൽ വനപാലകർ അറസ്റ്റ് ചെയ്തു. കിളിമാനൂർ പഴയകുന്നുമ്മേൽ പറണ്ടക്കുഴി വിഷ്ണുഭവനിൽ വിഷ്ണു (28) ആണ് അറസ്റ്റിലായത്. ഇയാളോടൊപ്പമുണ്ടായിരുന്ന നിലമേൽ സ്വദേശി സിദ്ദിഖ് ഓടി രക്ഷപ്പെട്ടു. ഇവരുടെ രണ്ട് ഇരുചക്ര വാഹനങ്ങളും വനപാലകർ കസ്റ്റഡിയിലെടുത്തു. ബൈക്കിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്ന ഇരുതലമൂരിക്ക് 147 സെ.മീറ്റർ നീളവും നാല് കിലോഗ്രാം തൂക്കവുമുണ്ട്.
അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് വിഷ്ണു പിടിയിലായത്. ഏഴംകുളം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ. അനിൽകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ബ്ലാസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ദിലീപ് എന്നിവരടങ്ങിയ വനപാലക സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.