അഞ്ചൽ: മകളുടെ ഭർത്താവിെൻറ കുത്തേറ്റു മരിച്ച ഗൃഹനാഥെൻറ മരണവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പൊലീസ് കസ്റ്റഡിയിലായി. അസുരമംഗലം ഷെമീർ മൻസിലിൽ സെനീർ (32) ആണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് ഇടമുളയ്ക്കൽ നെടുങ്ങോട്ടുകോണം വേട്ടാമ്പള്ളി മേലതിൽ വീട്ടിൽ സാംസൺ (58) മകളുടെ ഭർത്താവായ സജീറിെൻറ കുത്തേറ്റ് മരിച്ചത്. അന്നേദിവസം സംഭവസ്ഥലത്ത് നിന്നുതന്നെ സജീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം കൊലപാതകം നടന്ന സ്ഥലത്ത് നടത്തിയ പ്രാഥമിക തെളിവെടുപ്പിനെതുടർന്നാണ് സുഹൃത്തായ ഷെനീറിനെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്നാണ് കൊലക്കുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തത്.
കൊട്ടാരക്കര റൂറൽ സയൻറിഫിക് വിഭാഗവും ഫിംഗർ പ്രിൻറ് വിഭാഗവും അഞ്ചൽ പൊലീസും സംയുക്തമായിട്ടാണ് തെളിവെടുപ്പ് നടത്തിയത്.
കൊല്ലപ്പെട്ട സാംസെൻറ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.