അഞ്ചൽ: കരുകോണിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം. വെള്ളിയാഴ്ച അർധരാത്രിയോടെ കരുകോൺ മൂലക്കട നൗഷാദ് മൻസിലിൽ നൗഷാദിെൻറ വീടിന് നേരെ ആക്രമണം നടത്തി. കതക് ചവിട്ടിപ്പൊളിക്കാൻ ശ്രമിക്കുകയും വീടിെൻറ ജനൽ അടിച്ച് തകർക്കുകയും ചെയ്തു.
സമീപത്തെ ഇടത്തിപറമ്പിൽ ഷാജുവിെൻറ വീട്ടിലെ ആടിെൻറ മുതുകിൽ ഉളികൊണ്ട് കുത്തി മുറിവേൽപിച്ചനിലയിലും കണ്ടെത്തി. ആടിനെ അഞ്ചൽ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സനൽകി.
വീട്ടിൽ തടിപ്പണി നടക്കുന്നതിനാൽ ആശാരിമാരുടെ പണിയായുധങ്ങൾ സിറ്റൗട്ടിൽ വെച്ചിരിക്കുകയായിരുന്നു. ഇതിൽനിന്നെടുത്ത ഉളി കൊണ്ടാണ് ആടിനെ മുറിവേൽപിച്ചതെന്ന് കരുതുന്നു.
അഞ്ചൽ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വീട്ടിനടുത്തുനിന്ന് രക്തം പുരണ്ട ഉളി കണ്ടെടുത്തു. മുമ്പും രാത്രികാലങ്ങളിൽ സമാനമായ സാമൂഹികവിരുദ്ധ ശല്യം ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ടെന്നും കുറ്റക്കാരെ കണ്ടെത്താൻ പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.