അഞ്ചൽ: ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗിൽനിന്ന് പണം മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ സഹയാത്രക്കാർ തടഞ്ഞുെവച്ച് പൊലീസിന് കൈമാറി.
തൂത്തുക്കുടി സ്വദേശിനികളായ വെള്ളയമ്മ (36), കസ്തൂരി (34) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ ആയൂർ വഴി സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലായിരുന്നു സംഭവം.
ആയൂർ ജങ്ഷനിലിറങ്ങാൻ ശ്രമിക്കവേ ആയൂർ സ്വദേശിനിയായ വീട്ടമ്മയുടെ ബാഗിൽനിന്ന് സ്ത്രീകൾ പണം മോഷ്ടിക്കുന്നത് സഹയാത്രികർ കാണുകയും ഇവരെ ബസിൽ തടഞ്ഞുെവക്കുകയുമായിരുന്നു. ചടയമംഗലം പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. കടയ്ക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.