ശ്രീജിത്ത് രാജ്

കഞ്ചാവ് വിൽപനക്കാരിക്ക് വെട്ടേറ്റ കേസ്: ഒന്നാം പ്രതി അറസ്റ്റിൽ

അഞ്ചൽ: കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തിൽ വിൽപനക്കാരിയുടെ തലക്ക് വെട്ടി പരിക്കേൽപിക്കുകയും വീട്ടിൽക്കടന്ന് സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു.

കരുകോണ്‍ ഇരുവേലിക്കലിൽ ചരുവിളപുത്തൻവീട്ടിൽ കുൽസം ബീവിയെ ആക്രമിച്ച കേസിൽ ചണ്ണപ്പേട്ട മണക്കോട് ചരുവിള പുത്തന്‍ വീട്ടില്‍ ശ്രീജിത്ത് രാജിനെ (24) അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് രാജ് അടങ്ങുന്ന അഞ്ചംഗ സംഘം നാല് ദിവസം മുമ്പാണ് രാത്രിയില്‍ കുല്‍സം ബീവിയുടെ വീട്ടില്‍ എത്തുകയും കഞ്ചാവ് ആവശ്യപ്പെടുകയും ചെയ്തത്.

തുക കുറഞ്ഞു പോയതിനാല്‍ ഇവര്‍ കഞ്ചാവ് നല്‍കാന്‍ തയാറായില്ല. ഇതോടെയാണ് പ്രതികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ ശ്രീജിത്ത് രാജാണ് കുല്‍സം ബീവിയെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ നാല് പ്രതികളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ശ്രീജിത്തിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - cannabis seller attacked-first accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.