അഞ്ചൽ: കടയുടമ ഇല്ലാത്ത സമയത്ത് വ്യാപാര സ്ഥാപനത്തിലെത്തി മകനെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയതായി പരാതി. അഞ്ചൽ എസ്.ബി.ഐക്ക് സമീപത്തെ വ്യാപാര സ്ഥാപനത്തിൽ കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം.
പ്രായപൂർത്തിയാകാത്ത മകനെ കടയിലിരുത്തി പുറത്തുപോയതായിരുന്നു വ്യാപാരി. അൽപസമയത്തിന് ശേഷം ഒരാൾ കടയിലെത്തി അച്ഛൻ പറഞ്ഞുവിട്ടതാണെന്നും 2000 രൂപ അത്യാവശ്യമായി നൽകണമെന്നും മകനോട് പറഞ്ഞു. വിശ്വാസം വരുത്താൻ കടയുടമയോട് സംസാരിക്കുന്ന രീതിയിൽ മൊബൈൽ ഫോണിലൂടെ പണം കിട്ടിയെന്ന് പറയുകയും ചെയ്തു.
കടയുടമ തിരികെയെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലായത്.
ഉടൻ വിവരം അഞ്ചൽ പൊലീസിൽ അറിയിച്ചു. പൊലീസെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. അഞ്ചൽ ടൗണിന് സമീപം ചീപ്പുവയലിലും മോഷണം നടന്നു. രാത്രി കടയുടെ പൂട്ട് പൊളിച്ച് അകത്തുകടന്ന് സിഗററ്റും മേശയിൽനിന്ന് 1500ഓളം രൂപയും അപഹരിച്ചു. പൊലീസെത്തി തെളിവ് ശേഖരിച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.