അഞ്ചൽ: കോവിഡ് പ്രതിരോധ കുത്തിവെപ്പിന് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ആളെ ആശുപത്രി അധികൃതർ കുത്തിെവപ്പ് നൽകാതെ മടക്കി അയച്ചതായി പരാതി. തടിക്കാട്ടിൽ പ്രവർത്തിക്കുന്ന ഇടമുളയ്ക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അറയ്ക്കൽ സ്വദേശിയാണ് പരാതിക്കാരൻ.
കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അംഗീകാര സന്ദേശം മൊബൈൽ ഫോണിൽ ലഭിച്ച ശേഷം ആശുപത്രിയിലെത്തിയപ്പോൾ മൊബൈൽ ഫോൺ ഹാജരാക്കാതെ വാക്സിൻ നൽകാനാകില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നെന്നാണ് പരാതി. എന്നാൽ, അപേക്ഷകെൻറ ആധാർ നമ്പറും രജിസ്ട്രേഷൻ നമ്പറും ബോധ്യപ്പെട്ടാണ് പല പി.എച്ച്.സികളിലും കുത്തിവെപ്പ് നടത്തുന്നത്.
ഇടമുളയ്ക്കൽ പി.എച്ച്.സിക്കെതിരെ നേരത്തേയും സമാനമായ പരാതികളുയർന്നിട്ടുണ്ട്. ഇതര പി.എച്ച്.സികളിൽ കുത്തിെവപ്പെടുക്കുന്നവർക്ക് തുടർന്ന് കഴിക്കുന്നതിനായി ഗുളികകളും മറ്റും നൽകുന്നുണ്ട്. എന്നാൽ, ഇടമുളയ്ക്കൽ പി.എച്ച്.സിയിൽ അത്തരം മരുന്നുകളും നൽകുന്നില്ലെന്ന പരാതിയും വ്യാപകമാണ്. പരാതിയെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.