ബന്ധുവിന്‍റെ പ്രതിശ്രുത വധുവിനെ വിവാഹതലേന്ന്​ ബലാത്സംഗം ചെയ്​തയാൾ 12 വർഷത്തിന്​ ശേഷം പിടിയിൽ

അഞ്ചൽ: അടുത്ത ബന്ധുവിന്‍റെ പ്രതിശ്രുത വധുവിനെ വിവാഹത്തലേന്ന് ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ 12 വർഷത്തിനുശേഷം അറസ്​റ്റ്​ ചെയ്തു. ഇടുക്കി പള്ളിവാസൽ വില്ലേജിൽ ചിത്തിരപുരം മീൻകെട്ട് പള്ളിപ്പറമ്പിൽ വീട്ടിൽ സാജൻ ആൻറണി (45)യാണ് അറസ്​റ്റിലായത്.

2009 ലാണ് കേസിനാസ്പദമായ സംഭവം. ചെങ്ങറ ഭൂസമരത്തിൽ പങ്കെടുക്കാനെത്തിയ കുടുംബത്തിലെ പെൺകുട്ടിയെയാണ്​ സാജൻ വിവാഹം കഴിച്ചത്​. തുടർന്ന്, ഇവരുടെ വീട്ടിലായിരുന്നു താമസം. ഇതിനിടെ, സാജ​െൻറ ഭാര്യയുടെ അടുത്ത ബന്ധു മറ്റൊരു പെൺകുട്ടിയെ പ്രണയിച്ച്​, വിവാഹം ചെയ്യുന്നതിനായി വീട്ടിലെത്തിച്ചു. പിറ്റേന്ന് വിവാഹം നിശ്ചയിച്ചിരിക്കെ, സാജൻ മദ്യപിച്ചെത്തി, ഇരുവരെയും ആക്രമിച്ചു. ബന്ധുവിനെ തലയ്ക്കടിച്ച് ബോധം കെടുത്തിയ ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ രണ്ടുപേരെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.

സാജൻ ആൻറണിയെ പേടിച്ച്​ പെൺകുട്ടിയും ഭർത്താവും ആദ്യം സംഭവം പുറത്തുപറഞ്ഞില്ല. പിന്നീട്​,​ താമസം മാറിയപ്പോൾ, കൗൺസലിങ്ങിനെത്തിയവരോടാണ്​ പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്​. ഇതിനെത്തുടർന്ന് പ്രത്യേക സംഘം രൂപവത്​കരിച്ച് 2017 മുതൽ അഞ്ചൽ പൊലീസ് കേസ് അന്വേഷിച്ചുവരികയായിരുന്നു. സ്വന്തമായി ​െമാബൈൽ ഫോണില്ലാത്ത സാജ​െൻറ സുഹൃത്തി​െൻറ മൊബൈൽ ഫോണിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ച് പിന്തുടർന്നാണ് പ്രതിയെ കണ്ടെത്തിയത്.

അഞ്ചൽ എസ്.എച്ച്.ഒ ഗോപകുമാറി​െൻറ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ ​േജ്യാതിഷ്, എസ്.ഐ പ്രേംലാൽ, എ.എസ്.ഐ അജിത് ലാൽ, സി.പി.ഒ ഹരീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽനിന്ന്​ പ്രതിയെ കസ്​റ്റഡിയിലെടുത്തത്. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

Tags:    
News Summary - Defendant jailed after 12 years for raping woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.